യോഗ പഠനത്തിെൻറ ഭാഗമാക്കണമെന്ന് എൻ.സി.ഇ.ആർ.ടി
text_fieldsന്യൂഡൽഹി: ആറാം ക്ലാസ് മുതൽ യോഗ പഠനത്തിെൻറ ഭാഗമാക്കണമെന്ന് എൻ.സി.ഇ.ആർ.ടി. കായിക വിഭ്യാഭ്യാസത്തേയും യോഗയേയും പ്രോൽസാഹിപ്പിക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എൻ.സി.ഇ.ആർ.ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കുലർ എൻ.സി.ഇ.ആർ.ടി സംസ്ഥാന സർക്കാറുകൾക്ക് കൈമാറി.
അതേ സമയം, യോഗയുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ സ്കുളുകൾക്ക് എൻ.സി.ഇ.ആർ.ടി കർശന നിർദേശം നൽകിയെന്നാണ് വിവരം. എല്ലാ സ്കുളുകളും ആരോഗ്യ വിദ്യാഭ്യാസം നിർബന്ധമായും കരിക്കുലത്തിെൻറ ഉൾപ്പെടുത്തണമെന്നാണ് എൻ.സി.ഇ.ആർ.ടി നിർദേശം. ഇതിെൻറ ഭാഗമായാണ് യോഗയും സ്കുളുകളിലേക്ക് എത്തുന്നത്.
യോഗയുടെ തിയറിയും പ്രാക്ടിക്കലും വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തണമെന്നാണ് എൻ.സി.ഇ.ആർ.ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു പിരിയഡെങ്കിലും യോഗക്കായി മാറ്റിവെക്കണമെന്നും എൻ.സി.ഇ.ആർ.ടിയുടെ നിർദേശമുണ്ട്.
