മുംബൈയിൽ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി
text_fieldsമുംബൈ: മുംബൈയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി. നാലു പേരെ അറസ്റ്റു ചെയ്തതായാണ് റിപ്പോർട്ട്.
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനും കൊറിയർ ശൃംഖല വഴി വിദേശത്തേക്ക് അയക്കുന്നതിനും നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ശൃഖലയെ തകർത്തതായും എൻ.ബി.സി അവകാശപ്പെട്ടു.
11.54 കിലോ കൊക്കെയ്ൻ, 4.9 കിലോ ഹൈബ്രിഡ് സ്‌ട്രെയിൻ ഹൈഡ്രോപോണിക് വീഡ്, 200 പാക്കറ്റ് (5.5 കിലോ) കഞ്ചാവ് എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. വിദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് മയക്കുമരുന്ന് സംഘത്തിന് നേതൃത്വം നൽകുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
കഴിഞ്ഞ മാസം മുംബൈയിലെ ഒരു അന്താരാഷ്ട്ര കൊറിയർ ഏജൻസിയിൽ നിന്ന് ആസ്ത്രേലിയയിലേക്ക് അയക്കാനിരുന്ന 200 ഗ്രാം കൊക്കെയ്ൻ എൻ.സി.ബി പിടിച്ചെടുത്തിരുന്നു. തുടർന്ന് മയക്കുമരുന്നിന്റെ സിൻഡിക്കേറ്റിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
വിശദമായ അന്വേഷണത്തിൽ, മുംബൈലേക്കുള്ള ചരക്ക് ട്രാക്ക് ചെയ്യാനും നവി മുംബൈയിൽ അതിന്റെ ബൾക്ക് സ്റ്റോറേജ് ലൊക്കേഷൻ കണ്ടെത്താനും കഴിഞ്ഞതായി എൻ.സി.ബി അവകാശപ്പെട്ടു.
ഈ ശൃംഖലയിൽ വിദേശം ആസ്ഥാനമായുള്ള ഒരു കൂട്ടം ആളുകളാണെന്നും പിടിച്ചെടുത്ത കള്ളക്കടത്തിന്റെ കുറച്ച് അളവ് യു.എസിൽ നിന്ന് മുംബൈയിലെത്തിച്ച് കൊറിയർ, ചെറിയ കാർഗോ സർവിസുകൾ, മനുഷ്യ വാഹകർ എന്നിവ വഴി ഇന്ത്യയിലും വിദേശത്തുമുള്ള ഒന്നിലധികം സ്വീകർക്കത്താക്കളിലേക്ക് അയച്ചതായും ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.