മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിയുടെ വീട്ടില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ റെയ്ഡ്. റിയയുടെ മുംബൈയിലെ വസതിയിലാണ് പരിശോധന നടക്കുന്നത്. റിയക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് റെയ്ഡ്.
വെള്ളിയാഴ്ച പുലര്‍ച്ചെ 6.30ഓടെയാണ് റിയ ചക്രവര്‍ത്തിയുടെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. വനിതാ ഓഫിസർ അടക്കമുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. അതേസമയം, എന്‍.സി.ബി സംഘം സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയുടെ വീട്ടിലും പരിശോധന നടത്തുന്നുവെന്നും വിവരമുണ്ട്. എന്‍.സി.ബി സംഘത്തെ സഹായിക്കാൻ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. റിയയുടെ മൊബൈൽ ഫോൺ, കാർ, ലാപ്ടോപ് എന്നിവയും സംഘം പരിശോധിക്കുന്നുണ്ട്.
എന്‍.സി.ബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന് റിയയുടെ സഹോദരന് ഷോവിക് ചക്രവര്‍ത്തിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ താന്‍ ഒരിക്കല്‍ പോലും മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിനെ കഞ്ചാവ് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നുവെന്നുമാണ് റിയ ചിക്രവര്‍ത്തി പറഞ്ഞത്.