Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബത്തിന്റെ സുരക്ഷ അപകടത്തിൽ -സമീർ വാങ്കഡെയുടെ ഭാര്യ

text_fields
bookmark_border
കുടുംബത്തിന്റെ സുരക്ഷ അപകടത്തിൽ -സമീർ വാങ്കഡെയുടെ ഭാര്യ
cancel

മുംബൈ: ഭർത്താവിന്റെയും കുടുംബത്തിന്റെയും സുരക്ഷ അപകടത്തിലാണെന്ന് നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ സോണൽ ഡയരക്​ടർ സമീർ വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്കർ വാങ്കഡെ. മൂന്ന് പേർ കഴിഞ്ഞദിവസം വീട് നിരീക്ഷിക്കുന്നതായി കണ്ടിരുന്നു. അവർ അപകടകാരികളാണ്. ഞങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നും ക്രാന്തി പറഞ്ഞു.

ദേശീയ പട്ടികജാതി കമീഷൺ വൈസ് ചെയർമാൻ അരുൺ ഹൽദാർ ഇന്ന് സമീർ വാങ്കഡെയുടെ വീട്ടിലെത്തിയിരുന്നു. അതേസമയം, എൻ.സി.പി നേതാവ്​ നവാബ്​ മാലിക്​ ഉന്നയിച്ച ആരോപണങ്ങൾ അടിസ്​ഥാനരഹിതമെന്ന്​ കേന്ദ്രമന്ത്രി രാംദാസ്​ അത്താവാലെ പറഞ്ഞിരുന്നു. 'സമീർ വാങ്കഡേക്കെതിരെ നവാബ് മാലിക് ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്​. നവാബ്​ മാലിക്​ ഞങ്ങളുടെ സമൂഹത്തെ അപകീർത്തിപ്പെടുത്തുകയാണ്. സമീറിന്‍റെ പിതാവിന്‍റെ പേര് ദാവൂദ് എന്നല്ല. അവരുടെ എല്ലാ രേഖകളും ഞാനും കണ്ടിട്ടുണ്ട്' -അത്താവാലെ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NCB official Sameer Wankhede's wife says her family's safety in jeopardy
Next Story