Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഹരിക്കേസിൽ പിടികൂടിയ...

ലഹരിക്കേസിൽ പിടികൂടിയ ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനെ എൻ.സി.ബി വെറുതെ വിട്ടതായി മഹാരാഷ്​ട്ര മന്ത്രി

text_fields
bookmark_border
nawab malik
cancel
camera_alt

നവാബ്​ മാലിക്​

മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസിൽ പിടികൂടിയ ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനെ നാർകോടിക്​സ്​ കൺട്രോൾ ബ്യൂറോ വെറുതെ വിട്ടതായി ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ്​ മാലിക്​.

മുംബൈ യുവമോർച്ച അധ്യക്ഷൻ മോഹിത്​ കംബോജിന്‍റെ ബന്ധുവായ ഋഷഭ്​ സച്ച്​ദേവിനെ എൻ.സി.ബി സംഘം പിടികൂടിയെന്നും മയക്കുമരുന്ന്​ പിടികൂടിയതോടെ ഉടൻ വിട്ടയക്കുകയായിരുന്നു​വെന്നും നവാബ്​ മാലിക്​ പറഞ്ഞു.

ഋഷഭിനെ കൂടാതെ പ്രതീക്​ ഗാബ, അമീർ ഫർണിച്ചർവാല എന്നിവരെയും എൻ.സി.ബി വിട്ടയച്ചതായി മഹാരാഷ്​ട്ര ന്യൂനപക്ഷകാര്യ വകുപ്പ്​ മന്ത്രി പറഞ്ഞു.

'സോണൽ ഡയറക്ടർ സമീർ വാങ്കഡെ റെയ്ഡിന് ശേഷം പിടികുടിയവരുടെ എണ്ണത്തെക്കുറിച്ച് അവ്യക്തമായ പ്രസ്താവനകളാണ്​ നടത്തിയത്​. എട്ട്​ മുതൽ10 പേരെ പിടികൂടിയതായി അദ്ദേഹം പറഞ്ഞു. 11 പേരുണ്ടായിരുന്നു. ലോക്കൽ പൊലീസ് സംഭവത്തിൽ ചെറുതായി കണ്ണ്​ വെച്ചിരുന്നു. പൊലീസിന്​ ലഭിച്ച വിവരം അനുസരിച്ച് 11 പേരെ പിടികൂടിയെങ്കിലും രാവിലെ അത്​ എട്ടായി. മൂന്ന് പേരെ വിട്ടയച്ചു'-മാലിക്​ ശനിയാഴ്ച മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ഋഷഭ്​, പ്രതീക്​ ഗാബ, അമീർ എന്നിവരെ എൻ.സി.ബി ഓഫീസിൽ എത്തിക്കുന്നതിന്‍റെയും പുറത്തുവിടുന്നതിന്‍റെയും വിഡിയോ ദൃശ്യങ്ങൾ അദ്ദേഹം പുറത്തുവിട്ടു. ഋഷഭിന്‍റെയും മോഹിത്തിന്‍റെയും കുടുംബ ചിത്രങ്ങളും നവാബ്​ മാലിക്​ പങ്കു​വെച്ചു.

മൂവരെയും മോചിപ്പിക്കാനായി സംസ്​ഥാനത്തെയും ഡൽഹിയിലെയും ബി.ജെ.പി നേതാക്കൾ ഇടപെടൽ നടത്തിയിട്ടുണ്ട്​. അവരെ വെറുതെവിട്ടത്​ എന്തിനാണെന്ന്​ വാങ്കഡെ ഉത്തരം നൽകണമെന്നും മാലിക്​ ആവശ്യപ്പെട്ടു.

'ഈ റെയ്ഡ് വ്യാജമാണ്. ആര്യൻ ഖാനിൽ ഒന്നും കണ്ടെത്തിയില്ല. പ്രതികും അമീറും ആര്യനെ കുടുക്കാനായി അവിടെ എത്തിച്ചു. ഇരുവരുടെയും ക്ഷണപ്രകാരമാണ്​ ആര്യൻ ഖാൻ അവിടെ പോയത്​'-മാലിക്​ ആരോപിച്ചു.

നവാബ്​ മാലിക്കിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ്​ മുംബൈ ആഡംബരക്കപ്പൽ ലഹരിക്കേസിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡിൽ പങ്കെടുത്ത ബി.ജെ.പി പ്രവർത്തകൻ മനീഷ് ഭനുഷാലി. കേസിലേക്ക്​ തന്‍റെ പേര്​ വലിച്ചിഴച്ചുവെന്നും ബി.ജെ.പി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നും കാണിച്ചാണ്​ മാനനഷ്​ടത്തിന്​ കേസ്​ കൊടുക്കുന്നത്​. നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനും സുഹൃത്തുക്കളും ഉൾപ്പെടെ 16 പേരാണ്​ കേസിൽ അറസ്റ്റിലായത്​.

'പത്രസമ്മേളനം കാരണം എന്‍റെയും കുടുംബാംഗങ്ങളുടെയും ജീവൻ അപകടത്തിലാണ്. ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഏതാനും ബി.ജെ.പി നേതാക്കളെയും എന്നെയും അദ്ദേഹം അപകീർത്തിപ്പെടുത്തി. ഞാൻ ഉടൻ നവാബ് മാലിക്കിനെതിരെ നിയമനടപടി സ്വീകരിക്കും' -മനീഷ് ഭനുഷാലി പറഞ്ഞു.

റെയ്ഡിനിടെ പിടികൂടിയ ആര്യൻ ഖാന്‍റെ സുഹൃത്ത് അർബാസ് മർച്ചന്‍റിനെ മുംബൈയിലെ എൻ.സി.ബി ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് ഭനുഷാലിയാണ്. ഇത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എൻ.സി.ബി ഉദ്യോഗസ്ഥനല്ലാത്ത ഒരാൾ എങ്ങിനെ റെയ്ഡിൽ പങ്കെടുത്തുവെന്ന് മന്ത്രി നവാബ് മാലിക് വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു.

ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ന​ട​ൻ ഷാ​റൂ​ഖ്​ ഖാന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ന്‍, അ​ർ​ബാ​സ് ​മ​ർ​ച്ച​ന്‍റ്​ അ​ട​ക്ക​മു​ള്ള​വ​രെ കോടതി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. ആ​ര്യ​ൻ അ​ട​ക്കം ആ​റു പേ​രെ ആ​ർ​ത​ർ റോ​ഡ്​ ജ​യി​ലി​ലെ ക്വാ​റ​ന്‍റി​ൻ സെ​ല്ലി​ലേക്കും ര​ണ്ടു​ പെ​ൺ​കു​ട്ടി​ക​ളെ ബൈ​ഖു​ള ജ​യി​ലി​ലേക്കും ആണ് മാറ്റിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP leadernawab malikNCBMumbai cruise drug case
News Summary - NCB let off BJP leader’s brother-in-law in Mumbai cruise drug case says Nawab Malik
Next Story