Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘാംഗം ടൈഗർ മുസ്തഫ പിടിയിൽ
text_fieldsbookmark_border
പനാജി: കുപ്രസിദ്ധ മയക്കു മരുന്ന് മാഫിയ സംഘാംഗം ടൈഗർ മുസ്തഫ അറസ്റ്റിൽ. ഞായറാഴ്ച രാത്രിയിൽ ഗോവയിൽ വെച്ച് നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ആണ് മുസ്തഫയെ വലയിലാക്കിയത്.
എൻ.സി.ബിയുടെ മുംബൈ, ഗോവ യൂനിറ്റുകൾ സംയുക്തമായാണ് ഇയാൾ താമസിച്ചു വരികയായിരുന്ന ഹോട്ടലിൽ റെയ്ഡ് നടത്തുകയും ടൈഗർ മുസ്തഫയെ പിടികൂടുകയും ചെയ്തത്. ഹോട്ടലുടമയും ഇയാൾക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്.
ഹോട്ടൽ മുറിയിൽ നിന്ന് വലിയ അളവിൽ മയക്കു മരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ നിന്ന് ടൈഗർ മുസ്തഫ രക്ഷപ്പെട്ടിരുന്നു.
Next Story

