Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹം നാളെ മഹാബലിപുരത്ത്

text_fields
bookmark_border
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പ​ങ്കെടുക്കുക
നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹം നാളെ മഹാബലിപുരത്ത്
cancel

ചെന്നൈ: നടി നയൻതാരയും ചലച്ചിത്ര നിർമാതാവ് വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച മഹാബലിപുരത്തെ റിസോർട്ടിൽ നടക്കും. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് വിഘ്നേഷ് വിവാഹ വിവരം മാധ്യമങ്ങളുമായി പങ്കുവെച്ചത്. തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചതെന്നും ചില കാരണങ്ങളാൽ വേദി മാറ്റാൻ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിവാഹം കഴിഞ്ഞ് ഉച്ചക്ക് ശേഷം ചിത്രങ്ങൾ പങ്കിടുമെന്നും ജൂൺ 11 ഉച്ചക്ക് ഇരുവരും ചേർന്ന് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പ​ങ്കെടുക്കുക. ചലച്ചിത്ര മേഖലയിൽനിന്ന് രജനികാന്ത്, കമൽ ഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്ത്, കാർത്തി, വിജയ് സേതുപതി തുടങ്ങിയവർ വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ചലച്ചിത്ര നിർമാതാവ് ഗൗതം മേനോന്റെ നേതൃത്വത്തിൽ വിവാഹ ചടങ്ങ് ഷൂട്ട് ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക് വിൽക്കുമെന്നും റിപ്പോർട്ടുണ്ട്.

നയൻതാരയും വിഘ്നേഷ് ശിവനും 2015ൽ നാനും റൗഡി ധാനിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ഡേറ്റിങ് ആരംഭിച്ചത്. 2016ലെ ഒരു അവാർഡ് ദാന ചടങ്ങിൽ ദമ്പതികൾ തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nayanthara-Vighnesh Shiva wedding tomorrow at Mahabalipuram
Next Story