ഛത്തിസ്ഗഢിൽ രണ്ട് നക്സലുകളെ വധിച്ചു
text_fieldsറായ്പുർ: ഛത്തിസ്ഗഢിലെ സുക്മ ജില്ലയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി ജില്ല റിസർവ് ഗാർഡ് സേനാംഗങ്ങൾ തിരച്ചിൽ നടത്തുന്നതിനിടെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു.
പ്രത്യാക്രമണത്തിലാണ് നക്സലുകൾ കൊല്ലപ്പെട്ടതെന്ന് ദേന്തവാഡ റേഞ്ച് ഡി.െഎ.ജി പി. സുന്ദർരാജ് പറഞ്ഞു. ഇരുപക്ഷത്തുനിന്നുമുണ്ടായ രൂക്ഷ വെടിവെപ്പിനുശേഷം സ്ഥലത്തുനിന്ന് യൂനിഫോം ധരിച്ച രണ്ട് നക്സലുകളുടെ മൃതദേഹം കണ്ടെത്തി. 13 തോക്കുകളും 13 സ്ഫോടകവസ്തുക്കളും റേഡിയോ-വയർലെസ് സെറ്റുകളും ബാറ്ററികളും സോളാർ േപ്ലറ്റുകളും കണ്ടെടുത്തു.
മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ഇവർ ഗൊലപ്പള്ളി ലോക്കൽ ഒാർഗനൈസേഷനിൽപെട്ടവരാണെന്ന് മനസ്സിലായതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
