മാവോവാദി നേതാവ് ഭൂപതിയും 60 അനുയായികളും കീഴടങ്ങി
text_fieldsഭൂപതി
മുംബൈ: മുതിർന്ന സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് ഭൂപതി എന്ന മല്ലോജുല വേണുഗോപാൽ 60 അനുയായികൾക്കൊപ്പം കീഴടങ്ങി. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പൊലീസ് മുമ്പാകെ തിങ്കളാഴ്ച അർധരാത്രിയാണ് കീഴടങ്ങിയത്. മാസങ്ങൾക്കു മുമ്പ് ഭൂപതിയുടെ ഭാര്യയും സി.പി.ഐ (മാവോയിസ്റ്റ്) ദണ്ഡകാരണ്യ മേഖല കമ്മിറ്റി അംഗവുമായ താരാക്കയും കീഴടങ്ങിയിരുന്നു.
മഹാരാഷ്ട്ര-ഛത്തിസ്ഗഢ് മേഖലയിൽ സായുധ നീക്കങ്ങൾക്ക് നേതൃത്വംവഹിച്ചത് ഭൂപതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സായുധ പ്രവർത്തനം ഉപേക്ഷിച്ച് ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടതോടെ ഇദ്ദേഹം കേന്ദ്ര കമ്മിറ്റിയുമായി ഭിന്നതയിലായതാണ് കീഴടങ്ങാൻ കാരണമെന്ന് പൊലീസ് പറയുന്നു. കീഴടങ്ങിയവരിൽ കേന്ദ്ര, ഡിവിഷനൽ കമ്മിറ്റി അംഗങ്ങളുമുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

