ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ: അഞ്ച് ലക്ഷം ഇനാം പ്രഖ്യാപിച്ച മാവോവാദി നേതാവ് കൊല്ലപ്പെട്ടു
text_fieldsറായ്പുർ: ഝാർഖണ്ഡിലെ ലാതെഹാർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ച മാവോവാദി നേതാവ് മനീഷ് യാദവ് കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ച വെളുപ്പിനാണ് അവസാനിച്ചതെന്ന് പലാമു ഡി.ഐ.ജി രമേഷ് അറിയിച്ചു. തലക്ക് പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മറ്റൊരു നക്സലൈറ്റായ കുന്ദൻ ഖേർവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാവോവാദികൾ വനത്തിൽ മറഞ്ഞിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാസേന നടത്തിയ തിരച്ചിൽ പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. സംഭവസ്ഥലത്തുന്ന് രണ്ട് ഓട്ടോമാറ്റിക് റൈഫിളുകൾ കണ്ടെടുത്തു. രണ്ട് ദിവസം മുമ്പ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഝാർഖണ്ഡ് ജൻ മുക്തി പരിഷദ് നേതാവ് പപ്പു ലോറ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

