ഛത്തിസ്ഗഢിൽ നക്സൽ ആക്രമണം; ബി.ജെ.പി എം.എൽ.എയും അഞ്ച് സുരക്ഷ ജീവനക്കാരും കൊല്ലപ്പെട്ടു
text_fieldsറായ്പുർ: ഛത്തിസ്ഗഢിൽ നക്സൽ ആക്രമണത്തിൽ ബി.ജെ.പി എം.എൽ.എയും അഞ്ച് സുരക്ഷ ജീവന ക്കാരും കൊല്ലപ്പെട്ടു. ദന്തെവാഡ എം.എൽ.എ ഭീമ മാണ്ഡവിയും കൂടെയുണ്ടായിരുന്ന സുരക്ഷ ജീ വനക്കാരുമാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച ഛത്തിസ്ഗഢിലെ ബചേലി മേഖലയിൽനിന്ന് കുവാകൊണ്ടയിലേക്ക് പോകുകയായിരുന്ന എം.എൽ.എയുടെ വാഹനവ്യൂഹം ശ്യാമഗിരി കുന്നുകൾക്ക് സമീപമെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
വാഹനങ്ങൾക്കുനേരെ നാടൻ ബോംബുകളെറിഞ്ഞ് യാത്ര തടസ്സപ്പെടുത്തിയേശഷം നക്സലുകൾ വെടിയുതിർക്കുകയായിരുന്നു.
സംസ്ഥാനത്ത് ആദ്യഘട്ട പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. സംഭവസ്ഥലത്തേക്ക് പൊലീസും സുരക്ഷ സൈന്യവും എത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
