Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാവിക സേന ഉദ്യോഗസ്ഥനെ...

നാവിക സേന ഉദ്യോഗസ്ഥനെ തീയിട്ടുകൊന്ന സംഭവത്തിൽ ദുരൂഹത

text_fields
bookmark_border
നാവിക സേന ഉദ്യോഗസ്ഥനെ തീയിട്ടുകൊന്ന സംഭവത്തിൽ ദുരൂഹത
cancel

മുംബൈ: ചെന്നൈ വിമാനത്താവളത്തിന്​ പുറത്തുവെച്ച്​​ തന്നെ തട്ടികൊണ്ടു പോയി തീയിട്ടുവെന്ന നാവിക സേന ഉദ്യോഗസ്​ഥൻ സൂരജ്​കുമാർ ദുബെയുടെ മരണമൊഴിയിൽ ദുരൂഹത. ജനുവരി 30 ന്​ അർധ രാത്രി 12 ന്​ ചെന്നൈ വിമാനത്താവളത്തിന്​ പുറത്ത്​ സൂരജ്​ സ്വതന്ത്രനായി നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസിന്​ ലഭിച്ചു. ​തട്ടികൊണ്ടു പോകാൻ ഉപയോഗിച്ചതായി അവകാശപ്പെട്ട വെള്ള എസ്​.യു.വിയും ആ സമയത്ത്​ വിമാനത്താവള സി.സി.ടി.വി ദൃശ്യങ്ങളില്ല. മാത്രമല്ല 31 ന്​ ചെന്നൈയിലെ എ.ടി.എമ്മിൽ നിന്ന്​ 5,000 രൂപയും പിൻവലിച്ചിട്ടുണ്ട്​.

രാത്രി 9.30 ന്​ വിമാനത്താവളത്തിന്​ പുറത്തു കടന്നതും മൂന്ന്​ പേർ തന്നെ തോക്കിൻമുനയിൽ തട്ടികൊണ്ടു പോയെന്നാണ്​ സൂരജിന്‍റെ മൊഴി. വെള്ള എസ്.യു.വിയിലാണ്​ തട്ടികൊണ്ടുപോയതെന്നും മൂന്ന്​ ദിവസം ചെന്നൈയിൽ കഴിഞ്ഞ ശേഷം മഹാരാഷ്​ട്രയിലെ പാൽഗറിലുള്ള വനമേഖലയിൽ കൊണ്ടുവന്നെന്നും ആവശ്യപ്പെട്ട 10 ലക്ഷം നൽകാത്തതിനെ തുടർന്ന്​ തീയിട്ടെന്നുമാണ്​ മരിക്കുന്നതിന്​ തൊട്ടുമുമ്പ്​ സൂരജ്​ പൊലിസിന്​ മൊഴിനൽകിയത്​. മൊഴിയും സി.സി.ടി.വി ദൃശ്യങ്ങളും തമ്മിലെ വൈരുധ്യം ദുരൂഹതയേറ്റുന്നു.

ചെന്നൈയിൽ നിന്ന്​ പാൽഗറിലേക്ക്​ 1500 ഒാളം കിലോമീറ്റർ ദൂരമുണ്ട്​. സൂരജ്​ എങ്ങിനെ പാൽഗറിലെത്തിയെന്ന്​ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ പൊലിസ്​. 10 അംഗങ്ങൾ വീതമുള്ള 10 സംഘങ്ങളാണ്​ കേസ്​ അന്വേഷിക്കുന്നത്​.

22.75 ലക്ഷം രൂപ കടമെടുത്ത്​ സൂരജ്​ ഒാഹരി വിപണിയിലെ ഉൗഹകച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായി പൊലീസ്​ കണ്ടെത്തിയിട്ടുണ്ട്​. ഇത്​ സംബന്ധിച്ച്​ ഭോപ്പാലിലെയും മുംബൈയിലെയും ബ്രോക്കർ കമ്പനികളിൽ നിന്ന്​ വിവരം ശേഖരിക്കുന്നു. ഇൗ കമ്പനികൾ വഴിയാണ്​ സൂരജ്​ ഉൗഹകച്ചവടത്തിന്​ പണമിറക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsNavy officer
Next Story