പനാജി: ഗോവ വിമാനത്താവളത്തിൽ നാവികസേനയുടെ മിഗ് 29 വിമാനം തീപിടിച്ച് തകർന്നു. പരിശീലന പറക്കലിനിടെയാണ് വിമാനത്തിന് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്നു ട്രെയിനി പൈലറ്റ് രക്ഷാകവചം ഉപയോഗിച്ച് രക്ഷപ്പെട്ടു.
അപകടെത്ത തുടർന്ന് ഗോവൻ വിമാനത്താവളം താൽക്കാലികമായി അടച്ചു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിെൻറ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്.