Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യയുടെ...

ഭാര്യയുടെ നഗ്​നചിത്രങ്ങൾ മോർഫ്​ ചെയ്​ത്​ ഒാൺലൈനിൽ: നാവികസേന കമാൻഡർക്കെതിരെ കേസ്​

text_fields
bookmark_border
ഭാര്യയുടെ നഗ്​നചിത്രങ്ങൾ മോർഫ്​ ചെയ്​ത്​ ഒാൺലൈനിൽ: നാവികസേന കമാൻഡർക്കെതിരെ കേസ്​
cancel

പുണെ: ഭാര്യയുടെ നഗ്നചിത്രങ്ങൾ മോർഫ്​ ചെയ്​ത്​ ഒാൺലൈനിൽ അപ്​ലോഡ്​ ചെയ്​തെന്ന പരാതിയിൽ നാവികസേന കമാൻഡർക്കെതിരെ കേസ്​. ഡൽഹിയിൽ ജോലിചെയ്യുന്ന ഭർത്താവ്​ അശ്ലീലചിത്രങ്ങൾ ഒാൺലൈൻ ഫോ​േട്ടാ ആപ്ലിക്കേഷനിൽ അ​പ്​ലോഡ്​ ചെയ്​തെന്ന്​ ആരോപിച്ച്​ യുവതി കൊന്ദ്​വ പൊലീസ് സ്​റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഇയാൾ പോൺ ചിത്രങ്ങൾക്ക്​ അടിമയാണെന്നും മൊബൈൽ ഫോണി​ൽ ത​​​െൻറയും സുഹൃത്തി​​​െൻറ ഭാര്യയുടേതും ഉൾപ്പെടെ ധാരാളം രഹസ്യ സ്വഭാവമുള്ള ചിത്രങ്ങൾ കണ്ടെത്തിയതായും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ​ 39 കാരനായ നാവികസേന ഉദ്യോഗസ്ഥനെതിരെ കേസെടുത്തതായി പൊലീസ്​​ ഇൻസ്​പെക്​ടർ മഹാദിയോ കുംഭർ പറഞ്ഞു.

ആർമി മുൻ ഒാഫിസർകൂടിയായ ഭാര്യ, ഭർത്താവി​​​െൻറ പരസ്​ത്രീബന്ധവും മോശം പെരുമാറ്റവും കാരണം കുട്ടികളുമായി പുണെയിലെ സ്വന്തം വീട്ടിലേക്ക്​ മാറുകയും വിവാഹമോചന ഹരജി നൽകുകയും ചെയ്​തിരുന്നു. ഡൽഹിയിൽ നിന്ന്​ പുണെയിലേക്ക്​ ​മാറു​േമ്പാൾ ഭർത്താവി​​​െൻറ മൊബൈൽ ഫോണും കൈവശംവെച്ചിരുന്നു. ഇൗ ​ഫോണിലാണ്​ രഹസ്യസ്വഭാവത്തിലുള്ള ത​​​െൻറ ചിത്രങ്ങളും സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സ്​ത്രീകളുടെയും ചിത്രങ്ങളും ക​െണത്തെിയത്​.

​െഎ.ടി ആക്​ട്​ അനുസരിച്ചാണ്​ നാവിക ഉദ്യോഗസ്​ഥനെതിരെ കേസെടുത്തത്​. ചോദ്യം ചെയ്യലിനായി നാവികസേന അധികൃതരുടെ അനുമതി തേടിയിട്ടുണ്ടെന്നും കുംഭർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onlinepunePorn addictionNavy CommanderUploadingMorphed Pictures
News Summary - Navy Commander Booked in Pune for Uploading Wife’s Morphed Pictures Online- India news
Next Story