Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുത്തത് നിങ്ങൾ; യു.പിയിൽ നവനിർമാൺ സേന നേതാവിന് ഭീഷണിക്കത്ത്

text_fields
bookmark_border
threat-211019.jpg
cancel

ലക്നോ: ഉത്തർപ്രദേശിൽ ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരി കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു നേതാവിന് ഭ ീഷണിക്കത്ത്. നവനിർമാൺ സേന നേതാവ് അമിത് ജാനിക്കാണ് വധഭീഷണി മുഴക്കിയുള്ള കത്ത് ലഭിച്ചത്.

കമലേഷ് തിവാരിക്ക് ശേഷം കൊല്ലപ്പെടാൻ പോകുന്നത് അമിത് ജാനിയാണെന്ന് കത്തിൽ പറയുന്നു. മറ്റ് വിവരങ്ങളൊന്നും കത്തിൽ ഇല്ല.

ഒരു സ്ത്രീയാണ് അമിത് ജാനിയുടെ നോയിഡയിലെ വീട്ടിലെത്തി ഞായറാഴ്ച സുരക്ഷ ജീവനക്കാരന് കത്ത് നൽകിയത്. കത്ത് പൊലീസിന് കൈമാറി.

വെള്ളിയാഴ്ച വൈകീട്ട് സ്വന്തം വീട്ടിൽ വെച്ചാണ് ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരി കൊല്ലപ്പെട്ടത്. കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP Navnirman Sena leader receives threat letter
Next Story