Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിദ്ദു കോണ്‍ഗ്രസിലേക്ക്; ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി
text_fieldsbookmark_border
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ നവ്ജോത് സിങ് സിദ്ദു കോണ്‍ഗ്രസിലേക്ക്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍െറ പ്രകടനപത്രിക മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തിങ്കളാഴ്ച ഡല്‍ഹിയില്‍ പുറത്തിറക്കും. പ്രസ്തുത ചടങ്ങില്‍ സിദ്ദു ഒൗദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. സിദ്ദുവിന്‍െറ ഭാര്യയും ബി.ജെ.പി എം.എല്‍.എയുമായ നവ്ജോത് കൗര്‍ നേരത്തേ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഭാര്യയുടെ സീറ്റായ അമൃത്സര്‍ ഈസ്റ്റില്‍നിന്ന് നിയമസഭയിലേക്കോ അല്ളെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അമൃത്സര്‍ ലോക്സഭാ മണ്ഡലത്തിലോ മത്സരിക്കാനാണ് സാധ്യത. രണ്ടിലൊന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് സിദ്ദുവിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഭാര്യയുടെ സീറ്റില്‍ മത്സരിക്കാനാണ് സിദ്ദു തീരുമാനിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ ഉപമുഖ്യമന്ത്രി ആയേക്കും. കോണ്‍ഗ്രസിനെ നയിക്കുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. സിദ്ദു നിയമസഭയിലേക്ക് മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഭാര്യ കൗര്‍ പറഞ്ഞു. ബി.ജെ.പിയുമായി തെറ്റി രാജ്യസഭാംഗത്വം രാജിവെച്ച സിദ്ദു ആദ്യം ആം ആദ്മി പാര്‍ട്ടിയിലേക്ക് ചേക്കാറാനാണ് ശ്രമിച്ചത്. ആപ്പിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള നീക്കം വിജയിച്ചില്ല. ഇതേതുടര്‍ന്ന് മുന്‍ ഹോക്കി ക്യാപ്റ്റര്‍ പര്‍ഗത് സിങ്ങിനെയും മറ്റും കൂടെ നിര്‍ത്തി ആവാസെ പഞ്ചാബ് എന്ന പാര്‍ട്ടി പ്രഖ്യാപിച്ചു. എന്നാല്‍, പുതിയ പാര്‍ട്ടിയുമായി സിദ്ദു മുന്നോട്ടുപോയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
