Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇതാണ്​ കോൺഗ്രസിന്‍റെ...

ഇതാണ്​ കോൺഗ്രസിന്‍റെ വാഗ്ദാനം; നിറവേറ്റാനായില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്ന്​ സിദ്ദു

text_fields
bookmark_border
navjot singh sidhu
cancel

അമൃത്​സർ: പഞ്ചാബിൽ കോൺഗ്രസ്​ അധികാരം നിലനിർത്തിയാൽ അഞ്ച്​ ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്​ വാഗ്ദാനവുമായി പി.സി.സി അധ്യക്ഷൻ നവ്​ജോത്​ സിങ്​ സിദ്ദു. ജോലി നൽകാനായില്ലെങ്കിൽ താൻ രാഷ്ട്രീയം വിടുമെന്നും സിദ്ദു അറിയിച്ചു.

13 ഇന പരിപാടി പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിന്​ വേണ്ടിയാണെന്ന്​ ഫഗ്വാര എം.എൽ.എ ബൽവീന്ദർ സിങ്​ ധലിവാർ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ നൽകിയില്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു'-സിദ്ദു പറഞ്ഞു.

പാർട്ടിയിൽ ചേർന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെ നടപടി നേരിടേണ്ടി വരുമെന്ന്​ രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്തുകയാണ്​ ബി.ജെ.പിയുടെ പരിപാടിയെന്ന്​ സിദ്ദു കുറ്റപ്പെടുത്തി. 22000 അധ്യാപകർ റോഡരികിലിരിക്കുമ്പോഴും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ഒന്നും ചെയ്യുന്നില്ലെന്നും സിദ്ദു വിമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navjot singh sidhucongresselection promisePunjab election 2022
News Summary - Navjot Singh Sidhu says Will quit politics if five lakh jobs not given after Congress's return in Punjab
Next Story