നവ്ജോത് സിങ് സിദ്ദു കോൺഗ്രസിൽ ചേർന്നു
text_fieldsന്യൂഡല്‍ഹി: ബി.ജെ.പി വിട്ട മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ വീട്ടിലത്തെി കണ്ട സിദ്ദുവിനെ ഉപാധ്യക്ഷന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ സിദ്ദു നിയമസഭയിലേക്ക് മത്സരിക്കും. ‘‘പുതിയ ഇന്നിങ്സ് തുടങ്ങുകയാണ്. അതും ഫ്രന്‍റ് ഫൂട്ടില്‍...’’ -സിദ്ദു ട്വിറ്ററില്‍ കുറിച്ചു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് സിദ്ദു കോണ്‍ഗ്രസിന്‍െറ ഭാഗമാകുന്നത്. ആം ആദ്മി പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ ഏറെ നടന്നെങ്കിലും സിദ്ദുവിനും കെജ്രിവാളിനും ധാരണയിലത്തൊനായില്ല.
2004ലും 2009ലും അമൃത്സറില്‍നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ലോക്സഭയിലത്തെിയ സിദ്ദുവിന് 2014ല്‍ ബി.ജെ.പി സീറ്റ് നല്‍കിയില്ല. പകരം ബി.ജെ.പി ടിക്കറ്റില്‍ വന്ന അരുണ്‍ ജെയ്റ്റ്ലി തോറ്റതിന് കാരണമായ സിദ്ദുവിന്‍െറ നിസ്സഹകരണം പാര്‍ട്ടിയില്‍ വിവാദമായതോടെയാണ് ബി.ജെ.പിയുമായി അകന്നത്. 2016 ഏപ്രിലില്‍ ബി.ജെ.പി സിദ്ദുവിനെ രാജ്യസഭയിലത്തെിച്ചെങ്കിലും ക്രിക്കറ്റ് താരം തൃപ്തനായില്ല. നാലു മാസമാകുമ്പോഴേക്ക് രാജ്യസഭാംഗത്വം രാജിവെച്ച് ബി.ജെ.പിയോട് വിടചൊല്ലി.
പഞ്ചാബ് കാര്യങ്ങളില്‍ ഇടപെടുന്നത് വിലക്കിയതിനെ തുടര്‍ന്നാണ് രാജിയെന്നാണ് സിദ്ദു വെളിപ്പെടുത്തിയത്. പഞ്ചാബിലെ പുത്തന്‍ തരംഗമായ ആം ആദ്മി പാര്‍ട്ടിയായിരുന്നു സിദ്ദുവിന്‍െറ ലക്ഷ്യം. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം കെജ്രിവാള്‍ തള്ളിയതോടെ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചു.
മുന്‍ ഹോക്കി ക്യാപ്റ്റന്‍ പര്‍ഗത് സിങ്ങിനെ കൂടെ നിര്‍ത്തി പ്രഖ്യാപിച്ച ‘ആവാസെ പഞ്ചാബ്’ പാര്‍ട്ടി ഉപേക്ഷിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസിലത്തെിയിരിക്കുന്നത്. കോണ്‍ഗ്രസിനാണ് സാധ്യതയെന്ന തെരഞ്ഞെടുപ്പ് സര്‍വേകളുടെകൂടി പശ്ചാത്തലത്തിലാണ് സിദ്ദു കോണ്‍ഗ്രസ് പക്ഷത്തേക്ക് ചായുന്നത്.
സിദ്ദുവിന്‍െറ ഭാര്യയും അമൃത്സര്‍ ഈസ്റ്റിലെ സിറ്റിങ് എം.എല്‍.എയുമായ നവജ്യോത് കൗര്‍ കഴിഞ്ഞ നവംബറില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഭാര്യയുടെ സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ സിദ്ദു മത്സരിക്കുമ്പോള്‍ പിന്നില്‍ വലിയ ധാരണകളുണ്ടെന്നാണ് സൂചന. ഭരണം കിട്ടിയാല്‍ സിദ്ദു കോണ്‍ഗ്രസിന്‍െറ ഉപമുഖ്യമന്ത്രിയാകുമെന്നും പറയുന്നു. സിദ്ദുവിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതംചെയ്യുന്നതായി കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍ സിങ് പറഞ്ഞു. അതേസമയം, ക്രിക്കറ്റ് താരത്തിന്‍െറ ജീവിതത്തിലെ മോശം തീരുമാനമെന്നാണ് ബി.ജെ.പി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
