Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഓരോ പഞ്ചാബിയും കർഷകരെ...

'ഓരോ പഞ്ചാബിയും കർഷകരെ പിന്തുണക്കണം', വീടിനുമുകളിൽ കരി​ങ്കൊടിയുയർത്തി നവ്​ജോത്​ സിങ്​ സിധു

text_fields
bookmark_border
Navjot Singh Sidhu
cancel

പാട്യാല: ഓരോ പഞ്ചാബിയ​ും നിർബന്ധമായും കർഷകരെ പിന്തുണക്കണമെന്നാവശ്യപ്പെട്ട്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും കോൺഗ്രസ്​ നേതാവുമായ നവ്​ജോത്​ സിങ്​ സിധു. ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന്​ നാളെ ആറുമാസം തികയു​ന്ന സാഹചര്യത്തിലാണ്​ സിധുവിന്‍റെ അഭ്യർഥന. കർഷക സമര​േത്താടു​ള്ള ഐക്യദാർഢ്യത്തിന്‍റെ ഭാഗമായും കരിനിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ടും പാട്യാലയിലെ തന്‍റെ വീടിനുമുകളിൽ​ സിധു കറുത്ത കൊടി ഉയർത്തി.

'കഴിഞ്ഞ മൂന്നു ദശകങ്ങളായി വരുമാനം കുറയുകയും കടം പെരുകുകയും ചെയ്യ​ുന്നതിനാൽ രാജ്യത്തെ കർഷകർ വിഷമവൃത്തത്തിലാണ്​. പുതിയ മൂന്നു നിയമങ്ങൾ അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും' -കരി​ങ്കൊടി ഉയർത്തിയതിനു പിന്നാലെ സിധു പറഞ്ഞു. ഭാര്യയും മുൻ എം.എൽ.എയുമായ നവ്​ജോത്​ കൗറും സിധുവിനൊപ്പമുണ്ടായിരുന്നു.


'കർഷകർക്കെതിരായ കരിനിയമങ്ങളെ ഞാൻ എതിർക്കുന്നു. എന്‍റെ കർഷക സഹോദരങ്ങൾക്കൊപ്പം ശക്​തമായി നിലയുറപ്പിക്കുന്നു. ഈ കരി​ങ്കൊടി ഉയർത്തുന്നത്​ പ്രതിഷേധ സൂചകമായാണ്​. ഓരോ പഞ്ചാബിയ​ും നിർബന്ധമായും കർഷകരെ പിന്തുണക്കണം.' -കരി​ങ്കൊടി ഉയർത്തുന്ന വിഡിയോക്കൊപ്പം സിധു ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navjot Singh SidhuBlack Flag
News Summary - Navjot Singh Sidhu hoisting black flag at Patiala residence in support of farmers' protest
Next Story