Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയമസഭ തെരഞ്ഞെടുപ്പ്​...

നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണം: സോണിയ ഗാന്ധിക്ക്​ കത്തുമായി സിദ്ധു

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണം: സോണിയ ഗാന്ധിക്ക്​ കത്തുമായി സിദ്ധു
cancel

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ 13 ഇന അജണ്ടയുമായി പഞ്ചാബ്​ കോൺഗ്രസ്​ നേതാവ്​ നവ്​ജ്യോത്​ സിങ്​ സിദ്ധു. ഇതുമായി ബന്ധപ്പെട്ട്​ സിദ്ധു കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക്​ കത്തയച്ചു. അടുത്ത വർഷമാണ്​ പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

ഒക്​ടോബർ 15നാണ്​ സിദ്ധു ഇതുമായി ബന്ധപ്പെട്ട്​ സോണിയക്ക്​ കത്തയച്ചത്​. ഈ കത്ത്​ ഇപ്പോൾ ​സിദ്ധു ത​െൻറ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത്​ വിടുകയായിരുന്നു. ലഹരിപ്രശ്​നം, കാർഷിക മേഖലയിലെ പ്രശ്​നങ്ങൾ, തൊഴിൽ, മണൽ ഖനനം, പിന്നോക്കക്കാരുടെ പുരോഗതി എന്നിവയിലൂന്നി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ സിദ്ധുവി​െൻറ ആവശ്യം.

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്​ച നടത്തിയതിന്​ പിന്നാലെയാണ്​ സിദ്ധുവി​െൻറ കത്ത്​. അതേസമയം, സിദ്ധുവി​െൻറ കത്തിൽ കോൺഗ്രസ്​ ദേശീയ നേതൃത്വത്തി​െൻറ ഔദ്യോഗിക പ്രതികരണം പുറത്ത്​ വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navjot Sidhu
News Summary - Navjot Sidhu Writes To Sonia Gandhi On 13-Point Agenda For Punjab
Next Story