നവജ്യോത് സിങ് സിദ്ദു നാളെ മോചിതനാകും
text_fieldsന്യൂഡൽഹി: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പഞ്ചാബ് മുൻ പി.സി.സി അധ്യക്ഷനും മുൻ ക്രിക്കറ്ററുമായ നവജ്യോത് സിങ് സിദ്ദു നാളെ മോചിതനാകും. 34 വർഷം മുമ്പ് നടന്ന സംഭവത്തിൽ സുപ്രിംകോടതി ഒരു വർഷം തടവിന് ശിക്ഷിച്ചതോടെയായിരുന്നു പഞ്ചാബിലെ പ്രധാന കോൺഗ്രസ് നേതാവായ സിദ്ദു പാട്യാല ജയിലിലായത്. സിദ്ദുവിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ മോചന വിവരം പങ്കുവെച്ചത്.
അധികൃതരുടെ അറിയിപ്പ് ലഭിച്ചത് പ്രകാരമാണ് ട്വീറ്റെന്നും കുറിപ്പിലുണ്ട്. അദ്ദേഹത്തിന്റെ അഭിഭാഷകൻ എച്ച്.പി.എസ്. വർമ പി.ടിഐയോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. പഞ്ചാബ് ജയിൽചട്ടമനുസരിച്ച് നല്ല പെരുമാറ്റമുള്ള കുറ്റവാളിക്ക് പൊതു ഇളവിന് അർഹതയുണ്ടെന്നും ശനിയാഴ്ച സിദ്ദു പുറത്തിറങ്ങിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വമേധയാ മറ്റൊരു വ്യക്തിയെ ഉപദ്രവിച്ചതിന് 1,000 രൂപ പിഴയടക്കാൻ 2018ൽ സുപ്രീം കോടതി സിദ്ദുവിനോട് ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

