നവിമുംബൈയിൽ ആദ്യ വിമാനം ഇന്ന് ഇറങ്ങും
text_fieldsമുംബൈ: ഒന്നരമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച നവിമുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ വിമാനം ക്രിസ്മസ് ദിവസമായ വ്യാഴാഴ്ച പറന്നിറങ്ങും. ബംഗളൂരുവിൽനിന്നുള്ള ഇൻഡിഗോ വിമാനമാണ് രാവിലെ എട്ടിന് ഇറങ്ങുക. പിന്നാലെ 8.40ന് ഇൻഡിഗോയുടെ മറ്റൊരു വിമാനം ഹൈദരാബാദിലേക്ക് പറക്കും. ഇതോടെ വിമാനത്താവളത്തിലെ വിമാന ഗതാഗതത്തിന് തുടക്കമാകും.
ഇൻഡിഗോക്ക് പുറമെ ആകാസ എയർ, എയർ ഇന്ത്യ എക്സ്പ്രസ്, സ്റ്റാർ എയർ എന്നീ കമ്പനികളാണ് തുടക്കത്തിൽ സർവിസ് നടത്തുന്നത്. 30ഓളം വിമാന സർവിസുകളാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. സർവിസ് തുടങ്ങുന്നതോടെ ദുബൈ, ലണ്ടൻ, ന്യൂയോർക് നഗരങ്ങൾക്ക് പിന്നാലെ ഇരട്ട വിമാനത്താവളമുള്ള നഗരമായി മുംബൈ മാറും. നിലവിൽ വില്ലെപാർലെ-സാന്താക്രൂസിലുള്ള ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിവർഷം 50 ദശലക്ഷം യാത്രക്കാരാണ് എത്തുന്നത്. സജ്ജമാകുന്നതോടെ പ്രതിവർഷം 150 ദശലക്ഷത്തോളം യാത്രക്കാരെ ഉൾക്കൊള്ളാൻ മുംബൈക്കാവുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

