Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവീന്‍റെ മരണം:...

നവീന്‍റെ മരണം: നീറ്റിനെതിരെ കർണാടകയിൽ പ്രതിഷേധ കാമ്പയിൻ

text_fields
bookmark_border
neet exam
cancel

ബം​ഗ​ളൂ​രു: യു​ക്രെ​യ്നി​ൽ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി എ​സ്.​ഡി. ന​വീ​ൻ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ 'നീ​റ്റ്' പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കെ​തി​രെ ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​ഷേ​ധം. 'നീ​റ്റ്' നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ന്ന​ട സം​ഘ​ട​ന​ക​ൾ ട്വി​റ്റ​റി​ൽ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.

പ്രീ ​യൂ​നി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ 97 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​ട്ടും സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ക്വാ​ട്ട​യി​ൽ ന​വീ​ന് മെ​ഡി​ക്ക​ൽ സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ന്നും സ്വ​കാ​ര്യ കോ​ള​ജി​ലെ ഫീ​സ് താ​ങ്ങാ​നാ​കാ​ത്ത​തി​നാ​ലാ​ണ് യു​ക്രെ​യ്നി​ൽ അ​യ​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് ന​വീ​ന്‍റെ പി​താ​വ് ശേ​ഖ​ര​പ്പ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യി നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ​യും മെ​ഡി​സി​ൻ ബി​രു​ദ​മെ​ന്ന സ്വ​പ്ന​ത്തി​നു​മേ​ലു​ള്ള മ​ര​ണ​മ​ണി​യാ​ണ് 'നീ​റ്റെ'​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജെ.​ഡി-​എ​സ് നേ​താ​വു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ട്വി​റ്റ​റി​ലൂ​ടെ ആ​രോ​പി​ച്ചു.

ന​വീ​നെ പോ​ലു​ള്ള മി​ടു​ക്ക​രാ​യ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​ജ്യ​ത്ത് മെ​ഡി​ക്ക​ൽ സീ​റ്റ് കി​ട്ടു​ന്നി​ല്ലെ​ന്ന​ത് 'നീ​റ്റി'​ന്‍റെ ഏ​റ്റ​വും നാ​ണം​കെ​ട്ട മു​ഖ​മാ​ണ് തു​റ​ന്നു​കാ​ണി​ക്കു​ന്ന​ത്. യു​ക്രെ​യ്നി​ൽ ന​വീ​ൻ മ​രി​ച്ച​ത് ഇ​ന്ത്യ​യു​ടെ മ​നഃ​സാ​ക്ഷി​യോ​ടു​ള്ള ചോ​ദ്യ​മാ​ണെ​ന്നും കു​മാ​ര​സ്വാ​മി ട്വീ​റ്റ് ചെ​യ്തു. 'നീ​റ്റ്' ആ​രം​ഭി​ച്ച​തോ​ടെ ട്യൂ​ഷ​ൻ-​കോ​ച്ചി​ങ് സെ​ന്‍റ​റു​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നു. 'നീ​റ്റ്' പാ​സാ​കു​ന്ന 99 ശ​ത​മാ​നം പേ​രും പ്ര​ത്യേ​ക കോ​ച്ചി​ങ് നേ​ടി​യ​വ​രാ​ണ്. എ​ന്നാ​ൽ, ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ലു​ള്ള​വ​ർ​ക്കും ഇ​ത്ത​രം കോ​ച്ചി​ങ്ങു​ക​ൾ സം​സ്ഥാ​ന​ത്ത് ല​ഭി​ക്കു​ന്നി​ല്ല. ല​ക്ഷ​ങ്ങ​ൾ ന​ൽ​കി പ​രി​ശീ​ല​നം നേ​ടാ​നും അ​വ​ർ​ക്ക് സാ​ഹ​ച​ര്യ​മി​ല്ല. അ​തി​നാ​ൽ​ത​ന്നെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം പ​ണ​മു​ള്ള​വ​രു​ടെ മാ​ത്ര​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഫെ​ഡ​റ​ലി​സ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് 'നീ​റ്റെ'​ന്ന് ക​ന്ന​ട സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​യാ​യ ശ്രു​തി മാ​രു​ല​പ്പ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന് 'നീ​റ്റ്' അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​തി​നെ എ​തി​ർ​ക്കു​ന്ന​വ​ർ വ​ഞ്ച​ക​രാ​ണെ​ന്നു​മാ​ണ് ക​ർ​ണാ​ട​ക ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​സി.​എ​ൻ. അ​ശ്വ​ത് നാ​രാ​യ​ണി​ന്‍റെ വി​ശ​ദീ​ക​ര​ണം. വി​ഷ​യം ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മ​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യു​ടെ ട്വീ​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NeetNaveen death
News Summary - Naveen's death: Protest campaign against Neet in Karnataka
Next Story