Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നിങ്ങൾ ഏതു നിമിഷവും...

'നിങ്ങൾ ഏതു നിമിഷവും കൊല്ലപ്പെടാം'; നവീൻ പട്നായിക്കിന് ഭീഷണിക്കത്ത്

text_fields
bookmark_border
നിങ്ങൾ ഏതു നിമിഷവും കൊല്ലപ്പെടാം; നവീൻ പട്നായിക്കിന് ഭീഷണിക്കത്ത്
cancel

ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് വധഭീഷണി. വാടക കൊലയാളികളും ആയുധങ്ങളും സംസ്ഥാനത്ത് എത്തിക്കഴിഞ്ഞെന്നും ഏതു നിമിഷവും കൊല്ലപ്പെടാമെന്നും കത്തിൽ പറയുന്നു. ഇതോടെ മുഖ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

നിങ്ങളെ വധിക്കാൻ വാടക കൊലയാളികൾ എത്തിയിട്ടുണ്ട്. എ.കെ 47, സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ എല്ലാം ഉപയോഗിക്കുന്ന ഇവർ പ്രൊഫഷണലുകളാണ്. ആയുധങ്ങളെല്ലാം സംസ്ഥാനത്ത് ഇതിനോടകം എത്തിക്കഴിഞ്ഞു. ഏതു നിമിഷവും നിങ്ങൾ കൊല്ലപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ദയവായി സൂക്ഷിക്കുക ഇങ്ങിനെയായിരുന്നു കത്തിൽ.

അഞ്ചാം തീയതിയാണ് വധഭീഷണിയുമായി കത്ത് ലഭിച്ചത്. ഇതോടെ, മുഖ്യമന്ത്രിയുടെ വസതി, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെല്ലാം സുരക്ഷ വർധിപ്പിച്ചു. സംസ്ഥാന പൊലീസ് മേധാവി, ഇൻറലിജൻസ് ഡയറക്ടർ, ഭുവനേശ്വർ പൊലീസ് എന്നിവർക്കാണ് അന്വേഷണത്തിന് നിർദേശം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Naveen Patnaikdeath threat
Next Story