Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവീദ്​ ജാട്ടി​െൻറ...

നവീദ്​ ജാട്ടി​െൻറ രക്ഷപ്പെടൽ: മുന്നറിയിപ്പ്​ സർക്കാർ അവഗണിച്ചെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
നവീദ്​ ജാട്ടി​െൻറ രക്ഷപ്പെടൽ: മുന്നറിയിപ്പ്​ സർക്കാർ അവഗണിച്ചെന്ന്​ റിപ്പോർട്ട്​
cancel

ശ്രീനഗർ: ലശ്​​കറെ ത്വയ്യിബ ഭീകരൻ മുഹമ്മദ്​ നവീദ്​ ജാട്ട്​ ​ പൊലീസ്​ കസ്​റ്റഡിയിൽനിന്ന്​ രക്ഷപ്പെടാൻ കാരണം പൊലീസി​​​െൻറ വീഴ്​ചയെന്ന്​ റിപ്പോർട്ട്​. ജയിലിലുള്ള പാക്​ ഭീകരരെ കശ്​മീരിന്​ പുറത്തേക്ക്​ മാറ്റണമെന്ന മുന്നറിയിപ്പ്​ സംസ്​ഥാന ആഭ്യന്തര മന്ത്രാലയം അവഗണിച്ചതായാണ്​ ഇതു സംബന്ധിച്ച അന്വേഷണത്തിൽ വെളിപ്പെട്ടത്​. ജമ്മു മേഖലയിൽ കാത്വയിലെ ജയിലിൽ കഴിഞ്ഞിരുന്ന നവീദ്​ ജാട്ടിനെ ശ്രീനഗർ സെ​ൻട്രൽ ജയിലിലേക്ക്​ മാറ്റുന്നതിൽ ജമ്മു -കശ്​മീർ പൊലീസും സംസ്​ഥാന ആഭ്യന്തര മന്ത്രാലയവും തിടുക്കം കാണിച്ചതായും പറയ​െപ്പടുന്നു.

ഫെബ്രുവരി ആറിനാണ്​ ശ്രീനഗറിലെ എസ്​.എം.എച്ച്.എസ്​ ആശുപത്രിയിൽനിന്ന്​ നവീദ്​ ജാട്ട്​ സുരക്ഷ ജീവനക്കാരെ വധിച്ച്​ രക്ഷപ്പെട്ടത്​. 2016 നവംബർ 19നാണ്​ കശ്​മീർ ഡിവിഷനിലെ ജയിലിലേക്ക്​ മാറ്റാൻ നവീദ്​ ജാട്ട്​ ഹൈകോടതി സിംഗ്​ൾ ബെഞ്ചിൽനിന്ന്​ വിധി നേടിയെടുത്തത്​. ഇതിനെ തുടർന്ന്​ 2017 ജനുവരി അവസാനത്തിൽ ഇയാളെ ശ്രീനഗർ ജയിലിലേക്ക്​​ മാറ്റുന്നതിന്​ സംസ്​ഥാന ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഇൗ ഉത്തരവ്​ നൽകുന്നത്​ വേഗത്തിലായി എന്നാണ്​ വിമർശനം. ഏത്​ ജയിലിലേക്ക്​ അയക്കണമെന്ന്​ ഹൈകോടതി വിധിയിൽ പ്രത്യേകം പറയാത്തതിനാൽ ദക്ഷിണ കശ്​മീരിലെ അനന്ത്​നാഗിലെയോ ഹുംഹമയിലെയോ ജയിലിലേക്ക്​ അയക്കാമായിരുന്നു. ഇത്​ ഒഴിവാക്കി ശ്രീനഗറിലേക്ക്​ മാറ്റിയതും തെറ്റായ തീരുമാനമായി.

ഇതിനു​ ശേഷം കഴിഞ്ഞ വർഷം നവംബറിൽ ജയിൽ ഡി.ജി.പി എസ്​.കെ. മിശ്ര നവീദ്​​ ജാട്ട്​ അടക്കമുള്ളവരെ ജമ്മു ഡിവിഷനിലെ ജയിലിലേക്ക്​ മാറ്റണമെന്ന്​ ആഭ്യന്തര മന്ത്രാലയത്തോട്​ ആവശ്യപ്പെട്ടിരുന്നു. നടപടിയുണ്ടാകാതെ വന്നതോടെ വീണ്ടും ഇക്കാര്യത്തിൽ ആശയവിനിമയം നടന്നെങ്കിലും അവഗണിക്കുകയായിരുന്നെന്ന്​ രേഖകൾ വ്യക്​തമാക്കുന്നു. ഇക്കാര്യത്തിൽ ആഭ്യന്തര സെക്രട്ടറി ആർ.കെ. ഗോയലി​​​െൻറ പ്രതികരണം ലഭ്യമായിട്ടില്ല. ജാട്ടി​​​െൻറ രക്ഷപ്പെടൽ സംബന്ധിച്ച്​ എൻ.​െഎ.എ അന്വേഷണം പുരോഗമിക്കുകയാണ്​. അഞ്ചുപേരെ ഇതിനകം പിടികൂടിയിട്ടുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirpolicemilitantNaveed JaatLeT commander
News Summary - Naveed Jatt's flee- India news
Next Story