Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫെബ്രുവരി 12ന് ദേശീയ...

ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്

text_fields
bookmark_border
ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്
cancel
Listen to this Article

ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ചും കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി-കർഷക ദ്രോഹ, ദേശ വിരുദ്ധ നയങ്ങൾക്കുമെതിരെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12ന് രാജ്യവ്യാപക പണിമുടക്ക് നടത്തും. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു എന്നിവ ഉൾപ്പെടെയുള്ള പത്ത് കേന്ദ്ര ട്രേഡ് യൂനിയനുകളുടെയും, സ്വതന്ത്ര മേഖലാ ഫെഡറേഷനുകൾ, അസോസിയേഷനുകൾ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിലാണ് പണിമുടക്ക്.

നാല് ലേബർ കോഡുകളും ചട്ടങ്ങളും റദ്ദാക്കുക, ആണവോർജം സംബന്ധിച്ച പുതിയ നിയമം, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള തീരുമാനം എന്നിവ പിൻവലിക്കുക, പുതിയ നിയമം റദ്ദാക്കി മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് പ്രധാനമായി ഉന്നയിക്കുന്നതെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജീത് കൗർ, എ.ഐ.യു.ടി.യു.സി ജനറൽ സെക്രട്ടറി ശങ്കർദാസ് ഗുപ്ത എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളി സമൂഹത്തിന്‍റെ അടിസ്ഥാന അവകാശങ്ങളും രാജ്യത്തിന്‍റെ ജനാധിപത്യ, മതേതര അടിത്തറയും സംരക്ഷിക്കാൻ പണിമുടക്കിന് പിന്തുണയും ഐക്യദാർഢ്യവും നൽകി മുന്നോട്ടുവരണമെന്ന് പ്രതിപക്ഷ പാർട്ടികളോടും യുവാക്കളോടും വിദ്യാർഥികളോടും ഇവർ ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikenational strike
News Summary - Nationwide strike on Thursday to see 30 crore workers participation
Next Story