രാജി ശനിയാഴ്ചയുമില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം; സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ശനിയാഴ്ചയും രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപകമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ മുന്നറിയിപ്പ് നൽകി. കുറ്റവാളിയായ ഒരു മന്ത്രിയാണോ രാജ്യമൊട്ടുക്കും തെരുവിലിറങ്ങിയ 25 ലക്ഷം ജനങ്ങളാണോ വലുതെന്ന് സർക്കാർ തീരുമാനിക്കണമെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ധർമേന്ദ്ര പ്രധാന് വേണ്ടി ജന്തർ മന്തറിൽ ഇനിയും രക്തം ചിന്തരുത്. സോനം വാങ്ചുകിന്റെ നിരാഹാരവും വിദ്യാർഥികൾ അനുഭവിച്ച അതിക്രമങ്ങളും പാഴാകില്ലെന്നും അഭിജീത് പറഞ്ഞു.
ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇന്ന് നടന്ന ലോക്സഭാ സമ്മേളനം ഉച്ചക്ക് 2 മണിവരെ നിർത്തി വെച്ചിരുന്നു. സി.ജെ.പിക്ക് ഐക്യദാർഢ്യവുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ തുടരുകയാണ്.
അതേസമയം ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

