രാജ്യത്തിെൻറ വളർച്ച കീഴോട്ട്; ജയ് ഷായുടെ കമ്പനി മേലോട്ട്
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ സാമ്പത്തിക വളർച്ച താഴോട്ട് പോകുേമ്പാഴും കേന്ദ്ര ആഭ്യന്തര മ ന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനിയുടെ വളർച്ച കുത്തനെ മേലോട്ട്. ഏറെ നാളുകൾ ക്കുശേഷം കേന്ദ്ര സർക്കാറിെൻറ കോർപറേറ്റ് മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖകളിൽ നിന്നാണ് ഇൗ വിവരം പുറത്തുവന്നത്. ഏതു തരം ബിസിനസാണ് ജയ് ഷായുടെ കമ്പനി ചെയ്യുന്നതെന്ന് വെബ്സൈറ്റിലുള്ള രേഖകളിൽ നിന്ന് വ്യക്തമല്ലെന്ന് വിവരം പുറത്തു കൊണ്ടുവന്ന ‘കാരവൻ മാഗസിൻ’ വെളിപ്പെടുത്തി.
ജയ് ഷാ ഡയറക്ടറായുള്ള കുസും ഫിൻസർവ് എൽ.എൽ.പി, മോദി സർക്കാർ അധികാരത്തിലെത്തിയത് മുതലാണ് വൻ വളർച്ച കൈവരിച്ചത്. കേവലം നാലു വർഷം കൊണ്ട് ജയ് ഷായുടെ കമ്പനിയുടെ മൊത്തം വരുമാനം 116.37 കോടിയായി വർധിച്ചു. വളരെ മോശം സാമ്പത്തിക സ്ഥിതിയിലായിട്ടും ജയ് ഷായുടെ കമ്പനിക്ക് വലിയ തോതിൽ വായ്പകൾ അനുവദിച്ചിരുന്നു. സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്താതിരുന്ന വർഷമാണ് വലിയ വളർച്ച അമിത് ഷായുടെ മകൻ നേടിയിരിക്കുന്നതെന്ന് വ്യക്തമാകുന്നുണ്ട്.
2013ൽ മാത്രം കോർപറേറ്റ്വത്കരിച്ച ഒരു കമ്പനിയാണ് കുസും. 2014ൽ 23.72 കോടി രൂപയുടെ നഷ്ടം നേരിട്ടിട്ടുണ്ട്. ഇതിനിടെ, ഒക്ടോബറിൽ ജയ് ഷാ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ജനറൽ സെക്രട്ടറിയാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
