Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേ​ശീ​യ...

ദേ​ശീ​യ പ​ണി​മു​ട​ക്ക്; ബാങ്കിങ്​, വ്യവസായ മേഖല സ്​തംഭിച്ചു

text_fields
bookmark_border
ദേ​ശീ​യ പ​ണി​മു​ട​ക്ക്; ബാങ്കിങ്​, വ്യവസായ മേഖല സ്​തംഭിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ തൊഴിലാളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​ഘ​ടി​പ്പി​ച്ച 24 മ​ണി​ക ്കൂ​ർ പ​ണി​മു​ട​ക്കി​ൽ രാ​ജ്യ​ത്തെ ബാ​ങ്കി​ങ്​, വ്യവസായ മേ​ഖ​ലകൾ സ്​​തം​ഭി​ച്ചു. ബാങ്കുകളുടെ മു​ഖ്യ ഓ​ഫി​സു ​ക​ളി​ലും ശാ​ഖ​ക​ളി​ലും പ​ണം നി​ക്ഷേ​പി​ക്ക​ൽ, പി​ൻ​വ​ലി​ക്ക​ൽ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​നം ന​ട​ന്നി​ല്ല. ഒാ ​ൾ ഇ​ന്ത്യ ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ അ​സോ​സി​യേ​ഷ​ൻ, ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ, ബെ​ഫി, ​െഎ.​എ ​ൻ.​ബി.​ഇ.​എ​ഫ്, ഐ.​എ​ൻ.​ബി.​ഒ.​സി, ബാ​ങ്ക്​ ക​ർ​മ​ചാ​രി സേ​ന മ​ഹാ​സം​ഘ്​ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളെ​ല്ലാം പ​ണി​മു​ട​ക്കി.

ഒാ​ൾ ഇ​ന്ത്യ റി​സ​ർ​വ്​ ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ അ​സോ​സി​യേ​ഷ​ൻ, റി​സ​ർ​വ്​ ബാ​ങ്ക്​ വ​ർ​ക്കേ​ഴ്​​സ്​ ഫെ​ഡ​റേ​ഷ​ൻ, ചി​ല ഇ​ൻ​ഷു​റ​ൻ​സ്​ യൂ​നി​യ​നു​ക​ൾ തു​ട​ങ്ങി​യ​വ​യും പ​ണി​മു​ട​ക്കി​നെ പി​ന്തു​ണ​ച്ചു. പ്രതിപക്ഷത്തിന്​ സ്വാധീനമുള്ള സംസ്​ഥാനങ്ങളിൽ പണിമുടക്ക്​ ജനജീവിതത്തെ ബാധിച്ചപ്പോൾ മറ്റിടങ്ങളിൽ കാര്യമായ ചലനമുണ്ടാക്കിയില്ല.

പണിമുടക്കിനെ തുടർന്ന്​ രാജസ്​ഥാനിൽ മാത്രം ഏതാണ്ട്​ 10,000 കോടിയുടെ ബിസിനസ്​ നഷ്​ടമാണ്​ ഉണ്ടായത്​.

നിർമാണ മേഖലകളെയും കാര്യമായി ബാധിച്ചു. സിമൻറ്​, ടെക്​സ്​റ്റൈൽ, മേഖലകൾ പണിമുടക്കിൽ പൂർണമായും സ്​തംഭിച്ചു. വാഹന നിർമാണ മേഖലയിൽ സമ്മിശ്ര പ്രതികരമായിരുന്നു. ബജാജ്​ ഓ​ട്ടോയുടെ നിർമാണ പ്ലാൻറുകൾ നിശ്ചലമായപ്പോൾ മാരുതി സുസൂക്കിയുടെ പ്ലാൻറുകളിൽ പണിമുടക്ക്​ കാര്യമായി ബാധിച്ചില്ല.

അതേസമയം, രാജ്യതലസ്​ഥാന നഗരിയിൽ സമ്മിശ്ര പ്രതികരണമാണ്​. പതിവുപോലെ വാഹനങ്ങൾ നിരത്തിലറങ്ങുകയും സർക്കാർ സ്​ഥാപനങ്ങൾ ​പ്രവർത്തിക്കുകയും ചെയ്​തു. ബാങ്കുകളിലേയും പൊതുമേഖല സ്​ഥാപനങ്ങളിലേയും ജീവനക്കാർ സമരത്തിൽ പ​െങ്കടുത്തു. പണിമുടക്കിൽ പ​ങ്കെടുക്കരുതെന്ന്​ കാണിച്ച്​ സർക്കാർ ജീവനക്കാർക്ക്​ കേന്ദ്രം ചൊവ്വാഴ്​ച നോട്ടിസ്​ നൽകിയിരുന്നു.

പണിമുടക്കിനോടനുബന്ധിച്ച്​ ഡൽഹിയിൽ ഇടതു സംഘടനകൾ പ്രതിഷേധ റാലി നടത്തി. ബുധനാഴ്​ച രാവിലെ ഐ.ടി.ഒയിൽ നിന്നും ശഹീദ്​ പാർക്കിലേക്ക്​ നടത്തിയ മാർച്ചിൽ നൂറുകണക്കിന്​്​ ആളുകൾ പ​ങ്കെടുത്തു.

പണിമുടക്കിന്​ ഐക്യദാർ-ഢ്യം പ്രഖ്യാപിച്ച്​ ഡൽഹി സർവകലാശാല വിദ്യാർഥികൾ പഠിപ്പു മുടക്കുകയും കാമ്പസിൽ പ്രകടനം നടത്തുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national strikemalayalam newsindia news
News Summary - national workers strike
Next Story