ദേശീയ വാഹന രജിസ്റ്റർ വരുന്നു
text_fieldsന്യൂഡൽഹി: വാഹന രജിസ്ട്രേഷൻ, ലൈസൻസ് തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രസർക്കാറിന് കൂടുതൽ അധികാരവും നിയന്ത്രണവും നൽകുന്ന വ്യവസ്ഥകളോടെ മോേട്ടാർ വാഹന നിയമഭേദഗതി ബിൽ ലോക്സഭയിൽ. ദേശീയ വാഹന രജിസ്റ്റർ തയാറാക്കുന്നതിനും വാഹന രജിസ്ട്രേഷൻ കേന്ദ്രസർക്കാറിനു കീഴിൽ വിവിധ ഏജൻസികൾ നടത്തുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
ദേശീയതലത്തിൽ വാഹനങ്ങൾക്ക് ഒറ്റ നമ്പർ രീതി എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. വാഹന രജിസ്േട്രഷൻ രംഗത്ത് കേന്ദ്രീകൃത സംവിധാനവും ഒാൺലൈൻ രീതിയും കൊണ്ടുവരുന്നതിനാണ് പ്രധാനമായ മറ്റൊരു നിർദേശം. സ്റ്റാൻഡിങ് കമ്മിറ്റി നിർദേശങ്ങൾ മിക്കതും അംഗീകരിക്കാത്ത ബിൽ സംസ്ഥാനങ്ങൾക്കുള്ള അവകാശം ഹനിക്കുന്നതാണെന്ന ആക്ഷേപമുണ്ട്. രജിസ്ട്രേഷൻ, ലൈസൻസ് നിരക്കുകൾ കുത്തനെ ഉയരാനും നിയമഭേദഗതി വഴിയൊരുക്കും.
ബില്ലിന്മേൽ ലോക്സഭ വെള്ളിയാഴ്ച തുടങ്ങിവെച്ച ചർച്ച തിങ്കളാഴ്ച തുടരും. റോഡപകടങ്ങൾ കുറക്കാനെന്ന പേരിൽ ട്രാഫിക് നിയമലംഘനത്തിന് വൻതോതിൽ പിഴയും ബില്ലിലെ നിർദേശമാണ്. ഡ്രൈവിങ് ലൈസൻസിന് ഒാൺലൈനായി അപേക്ഷിക്കാം. നിശ്ചിത കാലാവധിക്കു ശേഷം പരിശോധന പൂർത്തിയാക്കിയ അർഹരായവർക്ക് മൂന്നു ദിവസത്തിനകം ഡ്രൈവിങ് ലൈസൻസ് നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
