Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശീയ പണിമുടക്ക്​...

ദേശീയ പണിമുടക്ക്​ പുരോഗമിക്കുന്നു; വാഹനങ്ങൾ തടഞ്ഞു

text_fields
bookmark_border
ദേശീയ പണിമുടക്ക്​ പുരോഗമിക്കുന്നു; വാഹനങ്ങൾ തടഞ്ഞു
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​റി​​​​​െൻറ തൊ​ഴി​ലാ​ളി-​ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ​ത് ത്​ ദേ​ശീ​യ തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ പ​ണി​മു​ട​ക്ക്​ സം​സ്ഥാ​ന​ത്ത്​ പുരോഗമിക് കുന്നു. ചൊ​വ്വാ​ഴ്​​ച രാ​ത്രി 12 മു​ത​ൽ ബു​ധ​നാ​ഴ്​​ച രാ​ത്രി 12 വ​രെ​യാ​ണ്​ പ​ണി​മു​ട​ക്ക്. തിരുവല്ലയിൽ സ്വകാ ര്യബാങ്കുകൽ ബലമായി അടപ്പിച്ചു. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നില്ല. മിക്കയിടത്തും കടകൾ അടച്ച നിലയിലാണ്.

പ​ണി​മു​ട​ക്കി​ന്​ പി​ന്തു​ണ​യാ​യി ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും ഗ ്രാ​മീ​ണ ഹ​ർ​ത്താ​ൽ ന​ട​ത്തു​ക​യാ​ണ്. അ​വ​ശ്യ സ​ർ​വി​സു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, പാ​ൽ, പ​ത്ര​വി​ത​ര​ണം, ആം​ബു​ല ​ൻ​സു​ക​ൾ എ​ന്നി​വ​യെ പ​ണി​മു​ട​ക്കി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ​യും അ​വ​രു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി. ട്രെ​യി​ൻ സ​ർ​വി​സി​നെ​യും ടൂ​റി​സം മേ​ഖ​ല​യെ​യും ഒ​ഴി​വാ​ക്കി.

സം​സ്ഥാ​ന​ത്ത്​ 19 തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ളു​ടെ സം​യു​ക്ത​സ​മി​തി​യാ​ണ്​ പ​ണി​മു​ട​ക്കി​ന്​ ആ​ഹ്വാ​നം ന​ൽ​കി​യ​ത്. രാ​ത്രി 12ന്​​ ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ്​ പ​ണി​മു​ട​ക്ക്​ ആ​രം​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ത​മ്പാ​നൂ​രി​ൽ ഒാ​േ​ട്ടാ റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും ഗ​വ.​ പ്ര​സി​ൽ​നി​ന്ന്​ രാ​ത്രി ഷി​ഫ്​​റ്റ്​ ക​ഴി​െ​ഞ്ഞ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്കി​ന്​ പി​ന്തു​ണ അ​ർ​പ്പി​ച്ച്​ പ്ര​ക​ട​നം ന​ട​ത്തി.

സം​ഘ​ടി​ത, അ​സം​ഘ​ടി​ത, പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും ബാ​ങ്ക്​-​ഇ​ൻ​ഷു​റ​ൻ​സ്​- ബി.​എ​സ്.​എ​ൻ.​എ​ൽ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും​ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. വി​മാ​ന​ത്താ​വ​ള, തു​റ​മു​ഖ, വ്യ​വ​സാ​യ തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്കു​ന്നു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വി​ട്ടു​നി​ൽ​ക്കു​മെ​ന്ന്​ അ​റി​യി​ച്ചെ​ങ്കി​ലും വ്യാ​പാ​രി​ക​ൾ പ​ണി​മു​ട​ക്കി​ന്​ മു​ന്നോ​ടി​യാ​യു​ള്ള പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തോ​ട്​ അ​നു​കൂ​ല​മാ​യാ​ണ്​ പ്ര​തി​ക​രി​ച്ച​െ​ത​ന്ന്​ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.


ഇന്നത്തെ പരീക്ഷകൾ മാറ്റി
തി​രു​വ​ന​ന്ത​പു​രം: ദേ​ശ​വ്യാ​പ​ക പ​ണി​മു​ട​ക്ക്​ ന​ട​ക്കു​ന്ന​തി​നാ​ൽ ബു​ധ​നാ​ഴ്​​ച​യി​ലെ കേ​ര​ള, എം.​ജി, എ.​പി.​ജെ. അ​ബ്​​ദു​ൽ​ക​ലാം സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

ക​ണ്ണൂ​ർ: ബു​ധ​നാ​ഴ്​​ച​ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ ദേ​ശീ​യ പ​ണി​മു​ട​ക്ക്​ കാ​ര​ണം മാ​റ്റി​വെ​ച്ച​താ​യി സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ ചു​വ​ടെ: ഏ​ഴാം സെ​മ​സ്​​റ്റ​ർ ബി.​ടെ​ക് പ​രീ​ക്ഷ​ക​ൾ -ജ​നു​വ​രി 13, പാ​ർ​ട്ട് II -ര​ണ്ടാം സെ​മ​സ്​​റ്റ​ർ എം.​എ​സ്​​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​കെ​മി​സ്​​ട്രി -ജ​നു​വ​രി 15, എ​ട്ടാം സെ​മ​സ്​​റ്റ​ർ ബി.​എ എ​ൽ​എ​ൽ.​ബി -ജ​നു​വ​രി 16. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ​യ​ക്ര​മ​ത്തി​ലും മാ​റ്റ​മി​ല്ല.

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ മാറ്റമില്ല; വിദ്യാർഥികൾ വലയും
തി​രു​വ​ന​ന്ത​പു​രം: ദേ​ശ​വ്യാ​പ​ക പ​ണി​മു​ട​ക്ക്​ ന​ട​ക്കു​ന്ന ബു​ധ​നാ​ഴ്​​ച​യി​ലെ ​ജോ​യ​ൻ​റ്​ എ​ൻ​ട്ര​ൻ​സ്​ എ​ക്​​സാം (ജെ.​ഇ.​ഇ -മെ​യി​ൻ) മാ​റ്റി​വെ​ക്കാ​ത്ത​ത്​ വി​ദ്യാ​ർ​ഥി​ക​ളെ വ​ല​യ്​​ക്കും. ​െഎ.​െ​എ.​ടി ഉ​ൾ​പ്പെ​ടെ ​സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണ്​ ജെ.​ഇ.​ഇ. കേ​ര​ള​ത്തി​ൽ മാ​ത്രം ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ​യി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ന​ട​ത്തി​പ്പ്​ ചു​മ​ത​ല​യു​ള്ള നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) അ​ധി​കൃ​ത​ർ. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത പ​രീ​ക്ഷ ജ​നു​വ​രി ആ​റു​മു​ത​ൽ ഒ​മ്പ​തു​വ​രെ​യാ​ണ്​ ന​ട​ത്തു​ന്ന​ത്. ഒാ​രോ ദി​വ​സ​വും ര​ണ്ട്​ ഷി​ഫ്​​റ്റു​ക​ളി​ലാ​യാ​ണ്​ പ​രീ​ക്ഷ.

Show Full Article
TAGS:national strike Trade Union Strike india news malayalam news 
News Summary - National strike started-India news
Next Story