തൊഴിലുറപ്പ്: ജോലിക്ക് കൂലി നൽകാതെ കേന്ദ്രം
text_fieldsന്യൂഡൽഹി: ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കിയ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ.ഇ.ജി.എ) കേന്ദ്രസർക്കാറിെൻറ അവഗണനമൂലം പ്രതിസന്ധിയിലെന്ന് പഠനം. പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവൃത്തികൾക്കുള്ള കൂലി യഥാസമയം സംസ്ഥാനങ്ങൾക്ക് കൈമാറാത്തതിനാൽ ലക്ഷക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. ഇൗ സാമ്പത്തികവർഷം 32 ശതമാനം കൂലി മാത്രമാണ് കേന്ദ്രം വിതരണം ചെയ്തത്. വർഷം 85 ശതമാനം കൂലി നൽകുന്നെന്ന് ഗ്രാമീണ വികസന മന്ത്രാലയം അവകാശപ്പെടുേമ്പാഴാണിത്. പദ്ധതിപ്രകാരമുള്ള 90 ശതമാനം ഫണ്ടും ചെലവഴിക്കുകയും സാമ്പത്തികവർഷത്തിെൻറ ഒരു പാദത്തിലധികം ശേഷിക്കുകയും ചെയ്യുേമ്പാൾ കൂലിമുടക്കം ഇനിയും നീളാനാണ് സാധ്യതയെന്ന് ബംഗളൂരു അസിം േപ്രംജി സർവകലാശാലയിലെ അസി. പ്രഫസർ രാജേന്ദ്രൻ നാരായണെൻറ നേതൃത്വത്തിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. അങ്ങനെവന്നാൽ രാജ്യത്ത് 92 ദശലക്ഷത്തോളം തൊഴിലാളികൾ പട്ടിണിയിലാകുമെന്ന് ഉറപ്പ്.
എം.ജി.എൻ.ആർ.ഇ.ജി.എ നിയമപ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയായാൽ 15 ദിവസത്തിനകം കൂലി നൽകണമെന്നാണ് വ്യവസ്ഥ. കൂലി വൈകിയാൽ നഷ്ടപരിഹാരം നൽകണമെന്നുമുണ്ട്. എന്നാൽ, ഇതൊന്നും കേന്ദ്രം പാലിക്കുന്നില്ല. നവംബർ 29 വരെ കേരളത്തിലെ തൊഴിലാളികൾക്ക് 71 ദിവസത്തെ കൂലി മുടങ്ങി. ഹരിയാന 59, ഉത്തരാഖണ്ഡ് 40, പഞ്ചാബ് 39, പശ്ചിമ ബംഗാൾ 36, കർണാടക 33 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ കൂലി മുടങ്ങിയ ദിവസങ്ങൾ. എല്ലാ സംസ്ഥാനങ്ങൾക്കുമായി കേന്ദ്രം നൽകാനുള്ളത് 3243 കോടി രൂപയാണ്. കേരളത്തിന് മാത്രം 400 കോടി രൂപ ലഭിക്കാനുണ്ടെന്ന് സംസ്ഥാന അധികൃതർ വ്യക്തമാക്കുന്നു. കൂടുതൽ തൊഴിൽദിനങ്ങൾ നൽകുന്ന സംസ്ഥാനങ്ങളിൽ മുന്നിലാണ് കേരളം.
എന്നാൽ, അധികം തൊഴിൽ ദിനങ്ങൾ നൽകാത്ത ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളോടാണ് കേന്ദ്രസർക്കാറിന് മമത. മധ്യപ്രദേശിന് അഞ്ചുദിവസത്തെ കൂലി മാത്രമാണ് കുടിശ്ശിക. ഉത്തർപ്രദേശ്, ഝാർഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങൾക്കാവെട്ട 12 ദിവസത്തെ കൂലി മാത്രമാണ് നൽകാനുള്ളത്. യഥാസമയം കൂലി നൽകുന്നതിൽ വീഴ്ച വരുത്തിയതിന് കേന്ദ്രം നൽകേണ്ട നഷ്ടപരിഹാര തുക 76 കോടി രൂപ വരുമെന്നാണ് കണക്ക്. എന്നാൽ, ഇൗ ഇനത്തിൽ 41 കോടി മാത്രമേ നൽകാനാവൂവെന്നാണ് കേന്ദ്രം പറയുന്നത്. ഇതിൽ 12 ശതമാനമേ ഇൗ സാമ്പത്തികവർഷം വിതരണം ചെയ്തിട്ടുള്ളൂ. പഠനസംഘത്തിൽ സക്കീന ദ്വാരാജിവാല, രാജേഷ് ഗോലാനി എന്നിവരും ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
