‘പറുദീസ രേഖ’കളിൽ ദേശീയ മാധ്യമ സ്ഥാപനങ്ങളും
text_fieldsന്യൂഡൽഹി: വിദേശത്തെ കള്ളപ്പണ നിക്ഷേപം പുറത്തുവിട്ട ‘പറുദീസരേഖ’കളിൽ ദേശീയ മാധ്യമ സ്ഥാപനങ്ങളും. ഹിന്ദുസ്ഥാൻ ടൈംസ് ഗ്രൂപ്, നെറ്റ്വർക്ക് 18, എൻ.ഡി.ടി.വി എന്നീ മാധ്യമ സ്ഥാപനങ്ങളുടെ പേരാണ് നികുതി വെട്ടിപ്പുകാരായ രാഷ്ട്രീയ നേതാക്കൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും പുറമേ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിെൻറ ഉടമകളായ എച്ച്.ടി ഗ്രൂപ്പിനു കീഴിൽ ‘ഗോഫോർെഎ.കോം’ എന്ന കമ്പനി നികുതിരഹിത ദ്വീപായ ബെർമുഡയിൽ ആരംഭിച്ചുവെന്ന് നിയമസ്ഥാപനമായ ആപ്പിൾബൈയിൽനിന്ന് പുറത്തുവന്ന രേഖകൾ വെളിപ്പെടുത്തുന്നു.
മറ്റ് രണ്ട് കമ്പനികൾക്കുകൂടി ഇതിൽ ഒാഹരിയുണ്ട്. എന്നാൽ, ഹിന്ദുസ്ഥാൻ ടൈംസിെൻറ 2003-04ലെ വാർഷിക റിപ്പോർട്ടിൽ ഗോഫോർെഎ.കോമിനെ അനുബന്ധ കമ്പനിയായി ഉൾപ്പെടുത്തുേമ്പാഴും അതിൽ ഒാഹരി പങ്കാളിത്തമില്ലെന്നാണ് പറയുന്നത്. 2004-16 വെരയുള്ള രജിസ്ട്രാർ ഒാഫ് കമ്പനീസ് രേഖകളിലും ബെർമുഡയിലെ സ്ഥാപനത്തെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നാൽ, ആപ്പിൾബൈ രേഖകൾ പ്രകാരം ഹിന്ദുസ്ഥാൻ ടൈംസ് ഗ്രൂപ് ചെയർപേഴ്സൺ ശോഭന ഭാരതിയയും മകൻ പ്രിയവൃത് ഭാരതീയയും ബെർമുഡയിലെ സ്ഥാപനത്തിെൻറ ഡയറക്ടർമാരാണ്. അതേസമയം, അവശ്യംവേണ്ട അനുമതികൾ ലഭിച്ചശേഷമാണ് ഗോഫോർെഎ.കോം ആരംഭിച്ചതെന്ന് ശോഭന ഭാരതീയയുടെ ഒാഫിസ് പ്രതികരിച്ചു.
രാഘവ് ബാഹൽ സ്ഥാപിച്ച നെറ്റ്വർക്ക് 18 അമേരിക്കൻ മാധ്യമസ്ഥാപനമായ വയാകോമുമായി 2007ൽ ആരംഭിച്ച സംയുക്ത സംരംഭത്തിെൻറ ഉപസ്ഥാപനങ്ങൾ നികുതിരഹിത രാജ്യങ്ങളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പറുദീസ രേഖകൾ പറയുന്നു. ഇപ്പോൾ റിലയൻസ് ഇൻഡസ്ട്രീസിെൻറ ഉടമസ്ഥതയിലാണ് നെറ്റ്വർക്ക് 18. 2014ലാണ് നെറ്റ്വർക്ക് 18െൻറ 75 ശതമാനം ഒാഹരികൾ റിലയൻസ് ഇൻഡസ്ട്രീസിന് കൈമാറിയത്. നെറ്റ്വർക്ക് 18 ഗ്രൂപ്പിന് തുടക്കം മുതലേ നാല് വിദേശ സ്ഥാപനങ്ങളുമായി ബന്ധമുണ്ടായിരുന്നു. മൂന്നെണ്ണത്തിെൻറ പേരുകൾ കമ്പനിയുടെ അനുബന്ധ സ്ഥാപനമായി ആസ്തിബാധ്യത പട്ടികയിൽ ചേർത്തിട്ടുമുണ്ട്. ഇതിൽ ഒരു അനുബന്ധ സ്ഥാപനമായ റോപ്ടോണൽ ലിമിറ്റഡ് സൈപ്രസിൽ രജിസ്റ്റർ ചെയ്തതാണ്. വയാകോം18െൻറ പൂർണ അനുബന്ധ സ്ഥാപനമായാണ് ഇതിനെ വാർഷിക റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്. സമാന സ്വഭാവത്തിലുള്ള മറ്റൊരു കമ്പനി ദ ഇന്ത്യൻ ഫിലിം കമ്പനിയാണ്. എന്നാൽ, വിദേശ കമ്പനികൾ നെറ്റ്വർക്ക് 18െൻറ അന്തർദേശീയ മാധ്യമപ്രവർത്തനത്തിനായി നിയമാനുസൃതമായി രൂപവത്കരിച്ചതാണെന്ന് കമ്പനി സി.ഇ.ഒ രാഘവ് ബാഹൽ അറിയിച്ചു.എയർസെൽ-മാക്സിസ് കേസിൽ ഉൾപെട്ടതും കലാനിധി മാരൻ ആരംഭിച്ചതുമായ ആസ്ട്രോ എന്ന കമ്പനിയുടെ ഒാഹരിയുടമകളിൽ ഒന്നാണ് എൻ.ഡി.ടി.വിയെന്നും ആപ്പിൾബൈ രേഖകൾ വെളിപ്പെടുത്തുന്നു. ഡൽഹി ഒാക്ലയിലെ കോർപറേറ്റ് ഒാഫിസ് മേൽവിലാസമാണ് രേഖകളിൽ നൽകിയിരിക്കുന്നതും. സൺ ടി.വി, കലാനിധി മാരൻ തുടങ്ങിയവരൊക്കെയാണ് മറ്റ് ഒാഹരിയുടമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
