Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്ത്രീധന പീഡനം: ദേശീയ...

സ്ത്രീധന പീഡനം: ദേശീയ കബഡി താരത്തിന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു

text_fields
bookmark_border
സ്ത്രീധന പീഡനം: ദേശീയ കബഡി താരത്തിന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു
cancel

ന്യൂഡൽഹി: ദേശീയ കബഡി ചാമ്പ്യനായ രോഹിത് ചില്ലാറിന്‍റെ ഭാര്യ ലളിത ആത്മഹത്യ ചെയ്തു. ആത്മഹത്യക്ക് തൊട്ടുമുൻപ് ചിത്രീകരിച്ച രണ്ടു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോയിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്ന് വിശദീകരിച്ചിട്ടുണ്ട്. നിലവിൽ ബംഗളുരു ബുൾസിലെ കളിക്കാരനാണ് രോഹിത്.

നേവിയിൽ ഉദ്യോഗസ്ഥനായ രോഹിത് മുംബൈയിലായിരുന്ന സമയത്തായിരുന്നു ആത്മഹത്യ.  ലളിത എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിന്‍റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ ആഴ്ച രോഹിത് ലളിതയോട് വീടുവിട്ടുപോകാൻ ആവശ്യപ്പെട്ടുവെന്നും അതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്നും കുറിപ്പിൽ പറയുന്നുണ്ട്.

ആത്മഹത്യക്ക് ശേഷം രോഹിതിന്‍റെ മാതാപിതാക്കളെ കാണാനില്ലെന്നും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രോഹിതിനെ പൊലീസ് ചോദ്യം ചെയ്തേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kabdi player rohith chillarDowry Case
News Summary - National Kabaddi Player Rohit Chillar's Wife Commits Suicide
Next Story