ഒാൺലൈൻ തട്ടിപ്പ്: പരാതിക്കാർക്ക് സഹായകമായി ദേശീയ ഉപഭോക്തൃ കമീഷൻ ഉത്തരവ്
text_fields
കെ.ടി. വിബീഷ്
കോഴിക്കോട്: ഒാൺലൈൻ തട്ടിപ്പുകളിൽപ്പെടുന്നവർക്ക് ഏറെ സഹായകമായി ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമീഷെൻറ പുതിയ ഉത്തരവ്. ഉപഭോക്താവ് ഒാൺലൈൻ വഴി സാധനങ്ങൾ ബുക്ചെയ്ത സ്ഥലത്തെ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകാമെന്ന ഉത്തരവാണ് ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്നത്. ഇതുവരെ സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്തെ ഫോറങ്ങളിൽ പരാതി നൽകണമായിരുന്നു.
കഴിഞ്ഞ ഫ്രെബുവരി ഏഴിന് സ്പൈസ് ജെറ്റ് ലിമിറ്റഡിനെതിരെ രെഞ്ചു അറേ എന്ന പശ്ചിമ ബംഗാൾ സ്വദേശിനി ഫയൽ ചെയ്ത കേസിലാണ് പുതിയ വിധി ഉണ്ടായത്. ഉപഭോക്തൃ നിയമത്തിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പുകൾകൂടി ഉൾപ്പെടുത്തിയാണ് ദേശീയ ഉപഭോക്തൃ കമീഷെൻറ വിധി. യാത്ര എന്ന വെബ്സൈറ്റ് വഴി ഇവർ സ്പൈസ് ജെറ്റ് വിമാനത്തിൽ ഡാർജലിങ് ജില്ലയിലെ ബഗ്ഡോഗ്റയിൽ നിന്ന് കൊൽക്കത്തയിലേക്കും അവിടെനിന്ന് ന്യൂഡൽഹിയിലേക്കും ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാൽ, കൊൽക്കത്തയിൽനിന്നുള്ള വിമാനം കാൻസൽ ചെയത് യാത്ര മുടങ്ങി. ഇതോടെ ഇവർ ബഗ്ഡോഗ്റയിൽ പരാതി നൽകിയെങ്കിലും െകാൽക്കത്തയിലോ ന്യൂഡൽഹിയിലോ പരാതി നൽകാനായിരുന്നു ആദ്യം നിർദേശിച്ചത്. തുടർന്നുള്ള നിയമ നടപടികൾക്കൊടുവിലാണ്
ടിക്കറ്റ് ബുക്ക് ചെയ്ത സ്ഥലത്തുതന്നെ പരാതി നൽകാൻ അവകാശമുണ്ടെന്ന വിധിവന്നത്.
ഒാൺലൈൻ വ്യാപാരവുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ കൂടിവരുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് രക്ഷയാകുന്ന സുപ്രധാന വിധിയാണിതെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ അഭിഭാകൻ ശ്യാം പത്മൻ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, തട്ടിപ്പുനടത്തിയ സ്ഥാപനങ്ങൾക്കെതിരെ ജില്ല ഉപഭോക്തൃ ഫോറങ്ങളിൽ പരാതി നൽകിയാൽ സ്ഥാപനത്തിെൻറ ഒാഫിസ് പ്രവർത്തിക്കുന്ന സ്ഥലത്ത് പരാതി നൽകാനുള്ള നിർദേശമായിരുന്നു ലഭിച്ചിരുന്നത്. അതിനാൽതന്നെ പലരും സ്ഥാപനത്തിനെതിരായ നടപടി അതോടെ അവസാനിപ്പിക്കുകയായിരുന്നു പതിവ്. ഇതിന് മാറ്റമുണ്ടാക്കുന്നതാണ് വിധി അദ്ദേഹം കൂട്ടിച്ചേർത്തു. പരാതികളിൽ ജില്ല ഉപഭോക്തൃ ഫോറം പ്രഖ്യാപിക്കുന്ന വിധിനടപ്പാക്കുന്നതിന് ഉപഭോക്തൃ സംരക്ഷണ ആക്ടിലെ 25, 27 വകുപ്പുകൾ പ്രകാരം തട്ടിപ്പുനടത്തിയ സ്ഥാപനത്തിനോ വ്യക്തിക്കോ എതിരെ വാറൻറ് പുറപ്പെടുവിക്കാനും കഴിയും.
മാത്രമല്ല ആവശ്യെമങ്കിൽ എതിർകക്ഷിയുള്ള സ്ഥലത്തെ ജില്ല കലക്ടർക്ക് പ്രത്യേക സർട്ടിഫിക്കറ്റ് അയച്ചുെകാടുത്ത് സ്ഥാപനത്തിെൻറ വസ്തുവഹകൾ ജപ്തി ചെയ്യിക്കാനും അധികാരമുണ്ട്. ഇത്തരത്തിലുള്ള പരാതികൾ മൂന്നുമാസത്തിനുള്ളിൽ തീർപ്പാക്കണമെന്നും ദേശീയ കമീഷൻ നിർദേശിക്കുന്നു.
പുതിയ വിധിവന്നതോടെ ഒാൺലൈൻ വഴി ബസ്, ട്രെയിൻ, ൈഫ്ലറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുേമ്പാഴും ഉപകരണങ്ങൾ, വസ്തുക്കൾ എന്നിവ വാങ്ങുേമ്പാഴുമുള്ള തട്ടിപ്പുകൾക്കെതിരെ അതാത് ജില്ലകളിൽതന്നെ പരാതി നൽകാനാവും. ടി.വിയിലും മറ്റും പരസ്യം െചയ്ത് മൊബൈൽ നമ്പറിലേക്ക് മിസ് കോൾ വഴി ബുക്കിങ് സ്വീകരിച്ച് തട്ടിപ്പ് നടത്തുന്ന പരാതികളിൽ മിക്കപ്പോഴും കമ്പനി പ്രവർത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിലായതിനാൽ ഉപഭോക്താക്കൾക്ക് നീതി ലഭിക്കുക വിരളമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
