Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിത ട്രൈ​ബ്യൂ​ണ​ൽ ...

ഹരിത ട്രൈ​ബ്യൂ​ണ​ൽ ബെഞ്ചുകളുടെ പ്രവർത്തനം സ്​തംഭിക്കുന്നു

text_fields
bookmark_border
national-green-tribunal
cancel

ചെ​ന്നൈ: പ​രി​സ്ഥി​തി​ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​​െൻറ രാ​ജ്യ​മെ​ങ്ങു​മു​ള്ള മേ​ഖ​ല ബെ​ഞ്ചു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ്തം​ഭി​ക്കു​ന്നു. ചെ​ന്നൈ​യി​ലെ ദ​ക്ഷി​ണ മേ​ഖ​ല ബെ​ഞ്ചി​നു പി​ന്നാ​ലെ മ​റ്റു മേ​ഖ​ല ബെ​ഞ്ചു​ക​ളി​ലും കേ​സ് പ​രി​ഗ​ണി​ക്കാ​ൻ ജ​ു​ഡീ​ഷ്യ​ൽ-​വി​ദ​ഗ്​​ധ സ​മി​തി അം​ഗ​ങ്ങ​ളി​ല്ല. പു​ണെ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ശ്ചി​മ, ​െകാ​ൽ​ക്ക​ത്ത​യി​ലെ കി​ഴ​ക്ക്, ഭോ​പാ​ലി​ലെ മ​ധ്യ (സെ​ൻ​ട്ര​ൽ) ബെ​ഞ്ചു​ക​ളി​ലെ ജ​ഡ്ജി​മാ​രെ​യും സെ​ൻ​ട്ര​ൽ ബെ​ഞ്ചി​ലെ വി​ദ​ഗ്ധ അം​ഗ​ത്തെ​യും ഡ​ൽ​ഹി​യി​ലെ പ്രി​ൻ​സി​പ്പ​ൽ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി ട്രൈ​ബ്യൂ​ണ​ൽ ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ യു.​ഡി. സാ​ൽ​വി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

കേ​സ്​ കേ​ൾ​ക്കാ​ൻ ​ജു​ഡീ​ഷ്യ​ൽ-​വി​ദ​ഗ്​​ധ സ​മി​തി അം​ഗ​ങ്ങ​ൾ വേ​ണ​മെ​ന്ന നി​യ​മം ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​േ​കാ​ട​തി പു​നഃ​സ്​​ഥാ​പി​ച്ച​തി​നു​ പി​ന്നാ​െ​ല​യാ​ണ്​ ചെ​യ​ർ​മാ​െൻറ ഉ​ത്ത​ര​വ്. പു​ണെ ബെ​ഞ്ചി​ലെ ജ​സ്​​റ്റി​സ്​ ഡോ. ​ജ​വാ​ദ്​ റ​ഹീം, കൊ​ൽ​ക്ക​ത്ത ബെ​ഞ്ചി​ലെ ജ​സ്​​റ്റി​സ്​ എ​സ്.​പി. വാ​ങ്​​ഡി, ​ഭോ​പാ​ൽ ബെ​ഞ്ചി​ലെ ജ​സ്​​റ്റി​സ്​ ര​ഘു​വേ​ന്ദ്ര എ​സ്. രാ​തോ​ർ, വി​ദ​ഗ്​​ധ സ​മി​തി അം​ഗം ​േഡാ. ​സ​ത്യ​വാ​ൻ സി​ങ്​ ഗ​ർ​ബ്യാ​ൽ എ​ന്നി​വ​രെ​യാ​ണ്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. ഒ​രു ബെ​ഞ്ചി​ൽ ഒ​രു ജ​ഡ്ജി​യും വി​ദ​ഗ്ധ അം​ഗ​വു​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ച​ട്ടം. നി​യ​മ​ന ന​ട​പ​ടി​ക​ൾ മു​ട​ങ്ങി​യ​തോ​ടെ ച​ട്ടം ഭേ​ദ​ഗ​തി​ചെ​യ്ത് ഏ​കാം​ഗ ബെ​ഞ്ചി​ന്​ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ൻ കേ​ന്ദ്രം അ​ധി​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. 

എ​ന്നാ​ൽ, ഏ​കാം​ഗ ബെ​ഞ്ച് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യു​ടെ വി​ധി വ​ന്ന​തോ​ടെ​യാ​ണ്​​ മേ​ഖ​ല ബെ​ഞ്ചി​ലെ ഏ​കാം​ഗ ജ​ഡ്ജി​മാ​രെ പ്രി​ൻ​സി​പ്പ​ൽ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ എ​ല്ലാ മേ​ഖ​ല ബെ​ഞ്ചി​ലെ​യും ജ​ഡ്ജി​മാ​രും പ്രി​ൻ​സി​പ്പ​ൽ ബെ​ഞ്ചി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. മേ​ഖ​ല ബെ​ഞ്ചു​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ൾ ഡ​ൽ​ഹി​യി​ലേ​ക്ക്​ മാ​റ്റാ​ൻ മു​തി​രി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. വ​ൻ​കി​ട പ​ദ്ധ​തി​ കേ​സു​ക​ൾ ഡ​ൽ​ഹി​യി​ലേ​ക്ക്​ മാ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഏ​ക ജ​ഡ്ജി ജ​നു​വ​രി ര​ണ്ടി​ന് വി​ര​മി​ച്ച​തോ​ടെ ചെ​ന്നൈ​യി​ലെ ബെ​ഞ്ചി​​െൻറ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട്​ ഒ​രു​മാ​സ​മാ​യി. 

Show Full Article
TAGS:Green tribunal chennai india news malayalam news 
News Summary - National Green tribunal issue-India news
Next Story