Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാഷനൽ കോൺഫറൻസ്​...

നാഷനൽ കോൺഫറൻസ്​ നേതാവിന്‍റെ കൊല: ഒരാൾ കൂടി അറസ്​റ്റിൽ

text_fields
bookmark_border
Trilochan Singh Wazir
cancel
camera_alt

ത്രി​ലോ​ച​ൻ സി​ങ്​ വ​സീർ

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് ത്രി​ലോ​ച​ൻ സി​ങ്​ വ​സീ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നാ​മ​ത്തെ​യാ​ൾ അ​റ​സ്​​റ്റി​ൽ. ഹ​ർ​മീ​ത് സി​ങ്​ എ​ന്ന​യാ​ളെ ജ​മ്മു​വി​ൽ​നി​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി ഡ​ൽ​ഹി പൊ​ലീ​സ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ സ​ഞ്ജീ​വ് കു​മാ​ർ യാ​ദ​വ് പ​റ​ഞ്ഞു. ജ​മ്മു-​ക​ശ്മീ​ർ ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ മു​ൻ അം​ഗ​മാ​യ വ​സീ​റി​െ​ന്‍റ മൃ​ത​ദേ​ഹം പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മോ​ത്തി ന​ഗ​റി​ലെ ഫ്ലാ​റ്റി​ൽ നി​ന്ന് അ​ഴു​കി​യ നി​ല​യി​ൽ​ സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

വ​സീ​റി​െ​ന്‍റ പ​രി​ച​യ​ക്കാ​ര​നാ​യ ഹ​ർ​പ്രീ​ത് സി​ങ് ​വാ​ട​ക​ക്ക്​ എ​ടു​ത്ത​താ​യി​രു​ന്നു ഫ്ലാ​റ്റ്​. ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഹ​ർ​പ്രീ​ത് സി​ങ്ങി​നെ പി​ടി​കൂ​ടാ​ൻ റെ​യ്ഡു​ക​ൾ തു​ട​രു​ക​യാ​ണ്. രാ​ജു ഗ​ഞ്ച (33), ബ​ൽ​ബീ​ർ സി​ങ്​ (67) എ​ന്നി​വ​രെ നേ​ര​ത്തേ ജ​മ്മു​വി​ൽ​നി​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

മൂ​ന്നു​മാ​സ​ത്തോ​ള​മെ​ടു​ത്ത്​ ഇ​വ​ർ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും പൊ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ വ്യാ​ജ തെ​ളി​വു​ക​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. മ​ല​യാ​ള​ത്തി​ൽ​നി​ന്ന്​ ബോ​ളി​വു​ഡി​ലേ​ക്ക്​ റീ​​മേ​ക്ക്​ ചെ​യ്​​ത 'ദൃ​ശ്യം' സി​നി​മ​യി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​​ക്കൊ​ണ്ടാ​ണി​തെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Conferencemurder
News Summary - National Conference leader's murder: Another arrested
Next Story