Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാഷണൽ കോൺഫറൻസും കോൺഗ്രസും കശ്മീരിൽ തീവ്രവാദം പരിപോഷിപ്പിക്കുന്നു -അമിത് ഷാ

text_fields
bookmark_border
ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായുടെ വിമർശനം
നാഷണൽ കോൺഫറൻസും കോൺഗ്രസും കശ്മീരിൽ തീവ്രവാദം പരിപോഷിപ്പിക്കുന്നു -അമിത് ഷാ
cancel

ശ്രീനഗർ: പ്രതിപക്ഷ പാർട്ടികളായ നാഷണൽ കോൺഫറൻസിനും (എൻ.സി.) കോൺഗ്രസിനുമെതിരെ വിമർശനവുമായി അമിത് ഷാ. നാഷണൽ കോൺഫറൻസും കോൺഗ്രസും മേഖലയിൽ തീവ്രവാദത്തെ പരിപോഷിപ്പിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ജമ്മു കശ്മീരിലെ റംബാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ജമ്മു കശ്മീരിൽ നിന്ന് ഭീകരവാദം പൂർണമായി തുടച്ചുനീക്കുന്നതുവരെ പാകിസ്താനമായി ഒരു ചർച്ചയും വ്യാപാരവും നടക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാൽ, പാകിസ്താനുമായി ചർച്ച നടത്തുമെന്നാണ് പ്രതിപക്ഷം പറയുന്നതെന്നും അമിത് ഷാ വിമർശിച്ചു.

ഒരു ദശാബ്ദത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന് കേന്ദ്രഭരണ പ്രദേശം ഒരുങ്ങുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം.

ഈ തെരഞ്ഞെടുപ്പ് രണ്ട് ശക്തികൾ തമ്മിലാണ്. അവർ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ജമ്മു കശ്മീരിനെ തീവ്രവാദത്തിന്‍റെ തീയിലേക്ക് തള്ളിവിട്ടു. 40,000-ത്തിലധികം ആളുകൾ ഇവിടെ രക്തസാക്ഷികളായി. ജമ്മു കശ്മീരിലെ 35 വർഷത്തെ ഭീകരവാദത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് എനിക്ക് ഫാറൂഖ് അബ്ദുല്ല സാഹബിനോടും രാഹുൽ ഗാന്ധിയോടും ചോദിക്കണം -അമിത് ഷാ പറഞ്ഞു.

ജ​മ്മു-​ക​ശ്മീ​ർ നാ​ളെ പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക്

ജമ്മു-കശ്മീരിൽ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ ഘ​ട്ടം നാളെ നടക്കും. ര​ണ്ടാം ഘ​ട്ടം 25നും ​മൂ​ന്നാം ഘ​ട്ടം ഒ​ക്ടോ​ബ​ർ ഒ​ന്നി​നു​മാ​ണ്. ബി.​ജെ.​പി ശ​ക്ത​മാ​യ പോ​രി​നി​റ​ങ്ങു​ന്ന ക​ശ്മീ​രി​ൽ മു​ഖ്യ എ​തി​രാ​ളി നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്-​കോ​ൺ​​​ഗ്ര​സ് സ​ഖ്യ​മാ​ണ്. നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് 56 സീ​റ്റി​ലും കോ​ൺ​ഗ്ര​സ് 38 സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു​. ഈ ​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി സി.​പി.​എം ഒ​രു സീ​റ്റി​ലും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. മെ​ഹ്ബൂ​ബ മു​ഫ്ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പി.​ഡി.​പി 63 മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National Conference and Congress fostering terrorism in Jammu Kashmir says Amit Shah,
Next Story