Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനിതാ കമീഷന്‍...

വനിതാ കമീഷന്‍ അധ്യക്ഷയും മഹാരാഷ്​ട്ര ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്​ച; വിഷയം ലവ്​ ജിഹാദെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
വനിതാ കമീഷന്‍ അധ്യക്ഷയും മഹാരാഷ്​ട്ര ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്​ച; വിഷയം ലവ്​ ജിഹാദെന്ന്​ റിപ്പോർട്ട്​
cancel

മുംബൈ: ദേശീയ വനിതാ കമീഷന്‍ അധ്യക്ഷയും മഹാരാഷ്​ട്ര ഗവര്‍ണറും തമ്മിൽ ചൊവ്വാഴ്​ച നടത്തിയ കൂടിക്കാഴ്ചയിലെ ചര്‍ച്ചവിഷയമായത് ലവ്​ ജിഹാദ് എന്ന് റിപ്പോര്‍ട്ട്. അടുത്തിടെ മഹാരാഷ്​ട്രയിൽ വർധിച്ചുവന്ന ലവ്​ ജിഹാദ്​ കേസുകളെ കുറിച്ചാണ്​ ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമയും ഗവർണർ ഭഗത്​ സിങ്​ കോശിയാരിയ​ും തമ്മിൽ ചർച്ചയായതെന്ന്​ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

മഹാരാഷയിൽ ലവ് ജിഹാദ് കേസുകൾ വർധിക്കുന്നത്​ ചെയർപേഴ്‌സൺ ചറച്ചയിൽ ഉന്നയിച്ചു. പരസ്​പര സമ്മതത്തോടെയുള്ള ഇൻറർ-ഫെയ്ത്ത് വിവാഹങ്ങളും ലവ്​ ജിഹാദും തമ്മില്‍ വ്യത്യാസമുണ്ടെന്നും അവര്‍ പറഞ്ഞു. രണ്ടാമത്തെ വിഷയത്തില്‍ വളരെ ശ്രദ്ധ ആവശ്യമാണെന്നും രേഖ ശർമ അഭിപ്രായപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചക്ക്​ ശേഷം വനിതാ കമീഷ​െൻറ ഔദ്യോഗിക ട്വിറ്റീല്‍ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി പരാമര്‍ശമുണ്ടായിരുന്നു. സംസ്ഥാനത്തെ വനിതാ സുരക്ഷയും കോവിഡ് സെൻററുകളിൽ സ്​ത്രീകൾക്കെതിരായ അതിക്രമങ്ങളും ലവ്​ ജിഹാദ് കേസുകളിലെ വര്‍ധനവിനെയും കുറിച്ചാണ്​ ചര്‍ച്ച നടന്നതെന്നായിരുന്നു ട്വീറ്റ്.

എന്നാൽ ദേശീയ വനിതാ കമീഷൻ പോലുള്ള സ്ഥാപനം 'ലവ്​ ജിഹാദ്' എന്ന പദദം ഉപയോഗിച്ചതിനെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മുസ്​ലിം യുവാക്കൾ ഹിന്ദു യുവതികളെ നിർബന്ധിച്ച്​ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന​ുവെന്നും അത്​ ലവ്​ ജിഹാദാണെന്നും തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ പ്രയോഗിക്കുന്ന വാദമാണ്​.

എന്നാല്‍ നിലവിലുള്ള നിയമപ്രകാരം ലവ്​ ജിഹാദ് എന്ന പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഒരു കേന്ദ്ര ഏജന്‍സിയും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെൻറിനെ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Love JihadMaharashtra GovernorNational Commission of Women
Next Story