Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവാക്കൾ...

യുവാക്കൾ രാജ്യത്തിന്‍റെ ഭാവിയെന്ന് പ്രധാനമന്ത്രി; ലഹരി ഉപയോഗത്തിനെതിരെ ദേശീയ കാമ്പയിന്‍, `ഈ പോരാട്ടത്തിൽ സർക്കാർ യുവാക്കൾക്കൊപ്പം'

text_fields
bookmark_border
യുവാക്കൾ രാജ്യത്തിന്‍റെ ഭാവിയെന്ന് പ്രധാനമന്ത്രി; ലഹരി ഉപയോഗത്തിനെതിരെ ദേശീയ കാമ്പയിന്‍, `ഈ പോരാട്ടത്തിൽ സർക്കാർ യുവാക്കൾക്കൊപ്പം
cancel

ന്യൂഡൽഹി: ലഹരി ഉപയോഗത്തിനെതിരെ പ്രതിജ്ഞയെടുക്കണമെന്ന് രാജ്യത്തെ യുവാക്കളോട് അഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഹരി യുവാക്കളുടെ ഭാവിയെ ഇല്ലാതാക്കുമെന്നും വ്യക്തി ജീവിതത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ യുവാക്കളുടെ ലഹരി ഉപയോഗം പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ‍്യത്തോടെ ആരംഭിച്ച ദേശീയ കാമ്പയിന്‍ നാശ മുക്ത് ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ മാനസികവും ശാരീരികവുമായി ആരോഗ്യവാന്മായിരിക്കേണ്ടതാണെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തിന്‍റെ ഭാവിയെ ലക്ഷ‍്യം വച്ചാണ് ഭീകരർ മയക്കുമരുന്നു കടത്ത് നടത്തുന്നെതന്നും ചടങ്ങിൽ സംസാരിക്കവെ മോദി കൂട്ടിചേർത്തു.

അതേ സമയം മയക്കുമരുന്ന് അടിമത്തത്തെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്ത പ്രധാനമന്ത്രി ലഹരിയിൽ നിന്ന് മുക്തി നേടിയവർ യഥാർഥ പോരാളികളാണെന്നും അവരെ സമൂഹം ആദരിക്കണമെന്നും ആവശ്യപ്പെട്ടു. അവരെ സമൂഹം ബഹുമാനിക്കണം, ചേർത്ത് നിർത്തണം, ജീവിതത്തിൽ വീണ്ടും അവസരം നൽകണം. നീറ്റ്-യു.ജി ക്രമക്കേടുകളെ തുടർന്ന് ഡൽഹിയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.ജെ.പി നടത്തിയ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു കാമ്പയിന് തുടക്കമിട്ടത്.

സമൂഹത്തിന്റെ പിന്തുണയും യോഗയും ധ്യാനവും ഉണ്ടെങ്കിൽ ലഹരി അടിമത്തത്തിൽ നിന്ന് മോചനം നേടാനാകുമെന്ന് നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനുമുള്ള പ്രതിജ്ഞയാണ് 'നാശ മുക്ത് യുവ' കാമ്പയിന്‍ എന്നാണ് അദ്ദേഹം അറിയിച്ചത്. ഈ പദ്ധതിയുടെ പേര് തന്നെ അതിന്റെ ലക്ഷ്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 100 ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കാമ്പെയ്നിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. അതേ സമയം ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സർക്കാർ യുവാക്കളോടൊപ്പമെണെന്നും മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youthModi GovIndiaanti-drug
News Summary - യുവാക്കൾ രാജ്യത്തിന്‍റെ ഭാവിയെന്ന് പ്രധാനമന്ത്രി; ലഹരി ഉപയോഗത്തിനെതിരെ ദേശീയ കാമ്പയിന്‍, `ഈ പോരാട്ടത്തിൽ സർക്കാർ യുവാക്കൾക്കൊപ്പം'
Next Story