ന്യൂഡൽഹി: കുട്ടികൾക്കുള്ള ദേശീയ ധീരതഅവർഡ് പ്രഖ്യാപിച്ചു. ഏഴ് പെൺകുട്ടികളും 11ആൺകുട്ടികളുമടക്കം 18 പേരെയാണ് അവാർഡിന് തിരഞ്ഞെടുത്തിട്ടുള്ളത്.
കേരളത്തിൽ നിന്ന് ആലപ്പുഴ സ്വദേശി 12കാരൻ സെബാസ്റ്റ്യൻ വിൻെസൻറിനാണ് ധീരതക്കുള്ള പുരസ്കാരം. ജനുവരി 24ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്കാരങ്ങൾ സമ്മാനിക്കും. റിപ്പബ്ലിക്ദിന പരേഡിലും കുട്ടികൾ പെങ്കടുക്കും. കൂടാതെ, രാഷ്ട്രപതിയും ധീരതക്ക് അവാർഡിന് അർഹരായവരെ ആദരിക്കും.
കുട്ടികളുടെ ധീരതക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ ഭാരത് അവാർഡ് ഉത്തർപ്രദേശ് സ്വദേശി നാസിയക്കാണ് ലഭിച്ചത്. തെൻറ വീടിന് സമീപത്ത് നടക്കുന്ന ചൂതാട്ടലോബിക്കെതിരെ പോരാടിയതിനാണ് നാസിയയെ അവാർഡിന് തിരഞ്ഞെടുത്ത്. ബാപ്പു ഗൈധാനി അവാർഡിനാണ് സെബാസ്റ്റ്യൻ വിൻസെൻറിനെ തിരഞ്ഞെടുത്തത്.
ആറാം ക്ലാസിൽ പഠിക്കുകയായിരുന്ന സെബാസ്റ്റ്യൻ റെയിൽവേട്രാക്കിൽ കുടുങ്ങിക്കിടന്ന തെൻറ സ്കൂളിലെതന്നെ ഏഴാം ക്ലാസ് വിദ്യാർഥി അഭിജിത്തിനെ സ്വന്തം ജീവൻ നോക്കാതെ രക്ഷിക്കുകയായിരുന്നു. 2016 ജൂലൈ 19നാണ് സംഭവം. പാളം മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥികൾ ട്രെയിൻ വരുന്നത് കണ്ട് ഒാടിയപ്പോൾ അഭിജിത്ത് ട്രാക്കിൽ വീണു. അഭിജിത്തിെൻറ മുകളിൽ സൈക്കിളും ബാഗും ഉള്ളതിനാൽ എഴുന്നേൽക്കാനായില്ല. ഇതുകണ്ട വിൻെസൻറ് ട്രെയിൻ തൊട്ടടുത്തെത്തിയിട്ടും തെൻറ സുഹൃത്തിെന രക്ഷിക്കുകയായിരുന്നു.