Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിയേറ്ററുകളിൽ...

തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ല- സുപ്രീംകോടതി

text_fields
bookmark_border
തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ല- സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: സി​നി​മ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ്​ തി​യ​റ്റ​റു​ക​ളി​ൽ ദേ​ശീ​യ​ഗാ​നം ഇ​നി നി​ർ​ബ​ന്ധ​മ​ല്ല. തി​യ​റ്റ​ർ ഉ​ട​മ​ക്ക്​ യു​ക്​​തം​പോ​ലെ ചെ​യ്യാം. ഒാ​രോ പ്ര​ദ​ർ​ശ​നം തു​ട​ങ്ങു​ന്ന​തി​നു​മു​മ്പും ദേ​ശീ​യ​ഗാ​നം നി​ർ​ബ​ന്ധ​മാ​യും തി​യ​റ്റ​റി​ൽ മു​ഴ​ങ്ങ​ണ​മെ​ന്ന 2016 ന​വം​ബ​ർ 30ലെ ​ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ സു​പ്രീം​കോ​ട​തി ഭേ​ദ​ഗ​തി​ചെ​യ്​​തു. ദേ​ശീ​യ​ഗാ​നം ഹാ​ളി​ൽ മു​ഴ​ങ്ങു​ന്നു​വെ​ങ്കി​ൽ, കാ​ണി​ക​ൾ എ​ഴു​ന്നേ​റ്റു​നി​ന്ന്​ ആ​ദ​രം പ്ര​ക​ട​മാ​ക്കു​ക​ത​ന്നെ വേ​ണം. അം​ഗ​പ​രി​മി​ത​ർ​ക്ക്​ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ള​വു​ണ്ട്.​

കേ​ര​ള​ത്തി​ൽ യ​ഹോ​വ സാ​ക്ഷി​ക​ളാ​യ മൂ​ന്നു​കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റും ബി​ജോ ഇ​മ്മാ​നു​വ​ലും ക​ക്ഷി​ക​ളാ​യ കേ​സി​​​െൻറ വി​ധി​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ എ​ടു​ത്തു​പ​റ​ഞ്ഞാ​ണ്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. 
ദേ​ശീ​യ ഗാ​നാ​ലാ​പ​ന സ​ന്ദ​ർ​ഭം, സാ​ഹ​ച​ര്യം, പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 12 അം​ഗ മ​ന്ത്രാ​ല​യ​ത​ല സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ളി​ന്മേ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തു​വ​രെ​യു​​ള്ള കാ​ല​ത്തേ​ക്കാ​ണ്​ സു​പ്രീം​കോ​ട​തി മു​ൻ ഉ​ത്ത​ര​വ്​ ഭേ​ദ​ഗ​തി ചെ​യ്​​ത​ത്.

ദേ​ശീ​യ​ഗാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ത്തി​ൽ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്ന ആ​ദ​ര​വി​​െൻറ അ​ർ​ഥ​വ്യാ​പ്​​തി വി​പു​ല​പ്പെ​ടു​ത്ത​ണ​മോ എ​ന്ന​കാ​ര്യം മ​ന്ത്രാ​ല​യ​ത​ല സ​മി​തി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഡി​സം​ബ​ർ അ​ഞ്ചി​ന്​ രൂ​പ​വ​ത്​​ക​രി​ച്ച സ​മി​തി ആ​റു മാ​സ​ത്തി​ന​ക​മാ​ണ്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. 

ജ​ന​ഗ​ണ​മ​ന ആ​ല​പി​ക്കു​​ന്ന​തി​നെ ബോ​ധ​പൂ​ർ​വം ത​ട​യു​ക​യോ അ​ലോ​സ​ര​പ്പെ​ടു​ത്തു​ക​യോ ചെ​യ്​​താ​ൽ മൂ​ന്നു വ​ർ​ഷം​വ​രെ ത​ട​വോ പി​ഴ​യോ ര​ണ്ടും കൂ​ടി​േ​യാ ശി​ക്ഷ ന​ൽ​കാ​ൻ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്ന​താ​ണ്​ 1971ലെ ​നി​യ​മം.
ദേ​ശീ​യ​ഗാ​ന​ത്തെ ആ​ദ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട ആ​വ​ലാ​തി​ക​ൾ മ​ന്ത്രാ​ല​യ​ത​ല സ​മി​തി​ക്കു​മു​മ്പാ​കെ അ​വ​ത​രി​പ്പി​ക്കാ​ൻ ഹ​ര​ജി​ക്കാ​രോ​ട്​ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national anthemcinematheatremalayalam newsMandatoryHallssupreme court
News Summary - National Anthem Not Mandatory In Cinema Halls-Supreme Court- India news
Next Story