കഠ്വ: പ്രതിഭാഗം വക്കീലിെൻറ പരാമർശത്തിനെതിരെ അന്വേഷണ സംഘാംഗം
text_fieldsന്യൂഡൽഹി: കഠ്വ ബലാൽസംഗ കേസിലെ പ്രതിഭാഗം അഭിഭാഷകെൻറ പരാമർശങ്ങൾക്കെതിരെ അന്വേഷണ സംഘത്തിലെ ഏക വനിത അംഗം. അവർ ഒരു പെണ്ണാണ്, അവർക്ക് എത്രത്തോളം ബുദ്ധിയുണ്ടാവുമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകെൻറ പരാമർശം. ഇതിനെതിരെയാണ് അന്വേഷണ സംഘത്തിലെ വനിത ഡെപ്യൂട്ടി സുപ്രണ്ട് ശ്വേതാംബരി ശർമ രംഗത്തെത്തിയിരിക്കുന്നത്.
സ്ത്രീയായത് കൊണ്ട് മാത്രം തെൻറ ബുദ്ധിശക്തിയിൽ സംശയം പ്രകടപ്പിച്ചുള്ള അഭിഭാഷകെൻറ പ്രസ്താവന വേദനപ്പിച്ചുവെന്ന് ശ്വേതാംബരി വ്യക്തമാക്കി .ഇത്തരം പ്രസ്താനക്കെതിരെ താൻ എന്ത് പ്രതികരണം നടത്താനാണ്. മുഴുവൻ രാഷ്ട്രവും ഇൗ പ്രസ്താവനയിൽ പ്രതികരണം നടത്തണമെന്നും ശ്വേതാംബരി ആവശ്യപ്പെട്ടു.
ജമ്മുകശ്മീരിലെ പല ഹിന്ദുത്വ സംഘടനകളും അഭിഭാഷകരും കേസിൽ പ്രതികൾക്ക് അനുകൂലമായി നിലകൊണ്ടതിനാൽ അന്വേഷണത്തിൽ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഇതുമൂലം കേസിൽ തെളിവുകൾ ശേഖരിക്കാനും കുറ്റക്കാരെ അറസ്റ്റ് ചെയ്യാനും ബുദ്ധിമുട്ടുകൾ ഉണ്ടായി. കേസിലെ പ്രതികൾക്ക് തക്കതായ ശിക്ഷ നൽകാൻ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ പ്രാപ്തമാണെന്നും ശ്വേതാംബരി ചൂണ്ടിക്കാട്ടി. കഠ്വ ബലാൽസംഗ കേസിൽ അന്വേഷണം നടത്തിയ പ്രത്യേക സംഘത്തിലെ ഏക വനിത പ്രതിനിധിയാണ് ശ്വേതാംബരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
