എട്ടാം ക്ലാസുകാരുടെ ബാഗിൽ ഗർഭനിരോധന ഉറകളും കത്തിയും സൈക്കിൾ ചെയിനും; ദൃശ്യങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: എട്ടാം ക്ലാസുകാരന്റെ ബാഗിൽ നിന്ന് കണ്ടെത്തിയത് ഗർഭനിരോധന ഉറകളും സൈക്കിൾ ചെയിനും കത്തിയും ചീട്ടും. നാസിക്കിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലിന്റെ പരിശോധനക്കിടെയാണ് എട്ടാം ക്ലാസുകാരന്റെ ബാഗിൽ നിന്നും ഇവയെല്ലാം കണ്ടെത്തിയത്. അപ്രതീക്ഷിതമായാണ് നാസിക് സ്കൂളിൽ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിച്ചത്.
സ്കുളിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. രാജി മാജി എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഗോട്ടിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് പരിശോധന നടന്നത്. കുട്ടികളുടെ അസാധാരണമായ ഹെയർ സ്റ്റൈൽ കണ്ടാണ് അധ്യാപകർ പരിശോധന നടത്തിയത്. തുടർന്ന് കുട്ടികളുടെ ബാഗിൽ നിന്നും കത്തിയും സൈക്കിൾ ചെയിനും ഗർഭനിരോധന ഉറകൾ പോലുള്ളവയും കണ്ടെത്തുകയായിരുന്നു.
കുട്ടികളിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ഒരു കുട്ടിയുടെ ബാഗിൽ നിന്ന് മാത്രമല്ല ഇത്തരം വസ്തുക്കൾ ലഭിച്ചതെന്ന് സ്കൂൾ വൈസ് പ്രിൻസിപ്പിൽ പറഞ്ഞു. പല കുട്ടികളുടേയും ബാഗുകളിൽ ഇത്തരം വസ്തുക്കൾ ഉണ്ടായിരുന്നു. അതേസമയം, കുട്ടികളുടെ ബാഗ് പരിശോധിക്കാനുള്ള സ്കൂൾ അധികൃതരുടെ നടപടിയെ കുട്ടികളുടെ രക്ഷിതാക്കൾ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

