Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ 500 രൂപ റിസർവ്​...

പുതിയ 500 രൂപ റിസർവ്​ ബാങ്കിലെത്തി

text_fields
bookmark_border
പുതിയ 500 രൂപ  റിസർവ്​ ബാങ്കിലെത്തി
cancel

നാസിക്​: നോട്ട്​ നിരോധനം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക്​ ആശ്വാസമായി അച്ചടിച്ചു കഴിഞ്ഞ അഞ്ച്​ മില്യൺ പുതിയ 500  രൂപ നോട്ടുകൾ റിസർവ്​ ബാങ്കിലെത്തി.ശനിയാഴ്​ചയാണ്​​ നാസികിലെ സെക്യൂരിറ്റി പ്രസ്​ പണം റിസർവ്​ ബാങ്കിന്​ കൈമാറിയത്​. നേരത്തെ  500 രൂപയുടെ പുതിയ അഞ്ച്​ മില്യൺ നോട്ടുകൾ  സെക്യൂരിറ്റി പ്രസ്​ റിസർവ്​ ബാങ്കിന്​ കൈമാറിയിരുന്നു.  ഇതോടുകൂടി 10 മില്യൺ  500 രൂപ നോട്ടുകൾ റിസർവ്​ ബാങ്കിലെത്തിയിട്ടുണ്ട്​.റിസർവ്​ ബാങ്കിൽ നിന്ന്​ മറ്റു ബാങ്കുകളിലേക്ക്​ ഇവ  വൈകാതെ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നോട്ട​​ു ക്ഷാമത്തിന്​ ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ ഇത്​ സഹായിക്കുമെന്നാണ്​ കരുതുന്നത്​.

നാസിക്കിലെ സെക്യരിറ്റി പ്രസിൽ 20,50,100 രൂപയുടെ നോട്ടുകൾ കൂടുതലായി പ്രിൻറ്​ ചെയ്യാൻ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. ചൊവ്വാഴ്​ചയാണ്​ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്​. ഇതുമൂലം ​രാജ്യത്ത്​ നോട്ടുകളുടെ ക്ഷാമം വൻതോതിൽ അനുഭവപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbiCurrency Note Press
News Summary - Nashik press sends first lot of 5 million new Rs 500 notes to RBI
Next Story