Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനസറുദ്ദീന്‍ ഷായുടെ...

നസറുദ്ദീന്‍ ഷായുടെ മക്കൾക്ക്​ പേടിവേണ്ടെന്ന്​ മുഖ്​താർ അബ്ബാസ്​​ നഖ്​വി

text_fields
bookmark_border
നസറുദ്ദീന്‍ ഷായുടെ മക്കൾക്ക്​ പേടിവേണ്ടെന്ന്​ മുഖ്​താർ അബ്ബാസ്​​ നഖ്​വി
cancel

മുംബൈ: ബോളിവുഡ് സംവിധായകനും നടനുമായ നസറുദ്ദീന്‍ ഷായുടെ മക്കൾക്ക്​ ഇന്ത്യയിൽ ജീവിക്കാൻ പേടിവേണ്ടെന്ന്​ കേന് ദ്രമന്ത്രി മുഖ്​താർ അബ്ബാസ്​​ നഖ്​വി. അക്രമികളായ ആള്‍ക്കൂട്ടം കാണുമ്പോള്‍ ഇന്ത്യയില്‍ വളരുന്ന കുട്ടികളെയോര ്‍ത്ത് ഭയമുണ്ടെന്ന ഷായുടെ പരാമർശ​​ത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എലിയെ മലയായി വിലയിരുത്തുന്ന ശൈലിയാണ്​ ഷായുടെത്​. സഹിഷ്​ണുതയും സഹവർത്തിത്വവുമാണ്​ ഇന്ത്യയുടെ ജീനുകളിലുള്ളത്​. ആർക്കും അത്​ ഇല്ലാതാക്കാൻ കഴിയില്ല. രാജ്യം ജനാധിപത്യത്തി​​​െൻറ പാതയിൽ ഭരണഘടനാനുസൃതമായി മുന്നോട്ടുപോകും. അതുകൊണ്ടുതന്നെ ആരും ഇവിടെ ജീവിക്കാൻ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നസറുദ്ദീന്‍ ഷാ കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതേ തുടർന്നാണ്​ നഖ്​വിയുടെ മറുപടി​. മതവിശ്വാസത്തി​​​െൻറ പേരില്‍ എത്ര വലിയ ആക്രമണം കാട്ടിയാലും പ്രശ്​നമില്ലെന്നായിരുന്നു നസറുദ്ദീന്‍ ഷായുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukhtar Abbas Naqvinaseeruddin shahmalayalam news
News Summary - Naseeruddin Shah’s children need not feel scared: Naqvi
Next Story