Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നസറുദ്ദീൻ ഷാക്ക്​...

'നസറുദ്ദീൻ ഷാക്ക്​ ട്വിറ്റർ അകൗണ്ടില്ല, അദ്ദേഹത്തിന്‍റെ പേരിൽ പ്രചരിക്കുന്നത്​ വ്യാജ ട്വീറ്റുകൾ'

text_fields
bookmark_border
Naseeruddin Shah Does Not Have Twitter
cancel

മുംബൈ: നടൻ നസറുദ്ദീൻ ഷാക്ക്​ ട്വിറ്റർ അകൗണ്ട്​ ഇല്ലെന്ന വെളിപ്പെടുത്തലുമായി ഭാര്യ രത്​നപഥക്​ ഷാ. ട്വിറ്ററിൽ കർഷക പ്രക്ഷോഭത്തെക്കുറിച്ച് ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നത്​ വ്യാജ അകൗണ്ടിൽ നിന്നാണെന്നും അവർ പറഞ്ഞു. ട്വിറ്ററിൽ 49,000 ഫോളോവേഴ്‌സ് ഉള്ള അകൗണ്ടിൽ നസറുദ്ദീൻ ഷായുടെ വീഡിയോ അഭിമുഖവും ട്വീറ്റ് ചെയ്തിരുന്നു. 70 കാരനായ നടൻ കഴിഞ്ഞ മാസം മനുഷ്യാവകാശ പ്രസ്ഥാനമായ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആന്‍റ്​ പീസിന്​ നൽകിയ അഭിമുഖത്തിൽ കർഷകരെ പിന്തുണച്ച് സംസാരിക്കുന്ന വീഡിയോ ആണ്​ പോസ്റ്റ്​ ചെയ്​തത്​.


2019 ജൂലൈ മുതൽ ട്വിറ്ററിൽ പ്രവർത്തിക്കുന്ന വ്യാജ പ്രൊഫൈൽ കാരണം തങ്ങൾ വളരെയധികം അസ്വസ്ഥരാണെന്ന് രത്‌ന പഥക് ഷാ പറഞ്ഞു. ട്വിറ്ററിനോടും സൈബർ സെല്ലിനോടും പരാതിപ്പെ​ട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അവർ പറയുന്നു. 'ഷാക്ക്​ ട്വിറ്റർ അകൗണ്ട്​ ഇല്ലെങ്കിലും ഈ വ്യാജ അകൗണ്ട്​ ഇനിയും തടയാനായിട്ടില്ല'-രത്​നപഥക്​ ഷാ പറഞ്ഞു.

ട്വിറ്ററിനോടും സൈബർ ക്രൈം പോലീസിനോടും ഞങ്ങൾ പരാതിപ്പെടാൻ ശ്രമിച്ചുവെങ്കിലും ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ്​ അവർ കൈകഴുകുകയായിരുന്നു-അവർ കൂട്ടിച്ചേർത്തു. നേരത്തെ നസറുദ്ദീൻ ഷായുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഫേസ്ബുക്കിലും ഉണ്ടായിരുന്നെങ്കിലും 2016 ൽ യഥാർഥ അകൗണ്ട്​ വെരിഫൈ ചെയ്​തശേഷം മറ്റുള്ളവ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഷായുടെ വ്യാജ അകൗണ്ടിൽ നിന്ന്​ വന്ന ട്വീറ്റ്​ നിരവധി മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.

'അവസാനം ശത്രുക്കളുടെ ശബ്ദമല്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും കേള്‍ക്കുക. കൊടും തണുപ്പിനെപോലും വകവയ്​ക്കാതെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്. എനിക്കുറപ്പുണ്ട്. അവരുടെ സമരത്തിന് ഫലമുണ്ടാകും. എല്ലാവരും അവര്‍ക്കൊപ്പം ചേരുന്ന ഒരു ദിവസം വരും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്'-എന്നായിരുന്നു ആ ട്വീറ്റ്​. എന്തോ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ബോളിവുഡിലെ പ്രശസ്തര്‍ ഒന്നും മിണ്ടാത്തതെന്നും ഏഴ് തലമുറയ്ക്ക് വേണ്ടതൊക്കെ സമ്പാദിച്ച താരങ്ങളാണ് ഇപ്പോള്‍ മൗനം പാലിക്കുന്നതെന്നും വായ തുറന്നാല്‍ ഇനി എന്താണ് നഷ്ടപ്പെടാനുള്ളതെന്നും ട്വീറ്റിൽ ചോദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twitternaseeruddin shahFake Tweet
Next Story