വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ 14കാരനെ മർദിച്ചയാളെ അനുമോദിച്ച് ഹിന്ദുത്വനേതാവ്
text_fieldsഗാസിയാബാദ് (യു.പി): ക്ഷേത്രത്തിൽ കയറി വെള്ളംകുടിച്ച 14 വയസ്സുകാരനെ ക്രൂരമായി മർദിച്ച അനുയായിയെ പ്രകീർത്തിച്ച് തീവ്രഹിന്ദുത്വ നേതാവ് യതി നർസിംഹനാഥ് സരസ്വതി. അതിക്രമിച്ചു കയറുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് നേരിടേണ്ടതെന്നും തെൻറ അനുയായി ശ്രിംഘി യാദവ് ഉചിതമായ മറുപടിയാണ് നൽകിയതെന്നും യതി പറഞ്ഞു.
മുസ്ലിംകൾക്കെതിരെ പ്രകോപനപ്രസംഗങ്ങളും വംശഹത്യ ആഹ്വാനവും മുഴക്കുന്ന ഇയാൾ ഡൽഹി വംശീയാതിക്രമം വ്യാപിപ്പിക്കുന്നതിലും പങ്കുവഹിച്ചിരുന്നു.
മുസ്ലിംകൾക്ക് പ്രവേശനമില്ല എന്ന ബോർഡ് ശ്രദ്ധിക്കാതെ ഗാസിയാബാദിലെ ദസ്ന ദേവി ക്ഷേത്രത്തിൽ കയറി വെള്ളംകുടിച്ചതിെൻ പേരിലാണ് 14 വയസ്സുകാരന് അതിക്രൂര മർദനം നേരിടേണ്ടിവന്നത്. ന്യൂനപക്ഷ വിഭാഗക്കാരായ കടന്നുകയറ്റക്കാർക്ക് മറുപടി നൽകേണ്ടതെങ്ങനെയെന്ന് താൻ അനുയായികളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അതിനനുസൃതമായാണ് അവർ പ്രവർത്തിച്ചതെന്നും നർസിംഹനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ളം കുടിക്കാനെന്നഭാവേന പ്രത്യേക ലക്ഷ്യവുമായാണ് ബാലൻ അമ്പലത്തിൽ കടന്നതെന്നും അയാൾ കൂട്ടിച്ചേർത്തു.
അതേസമയം, മർദനമേറ്റ ബാലൻ കടുത്ത വേദനയിലും ആഘാതത്തിലുമാണ് കഴിഞ്ഞുകൂടുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മർദന വിഡിയോ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് രണ്ടുപേർക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഭയന്ന് പരാതി നൽകാൻ കുട്ടിയുടെ കുടുംബം തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

