വീട് തകർന്നു; തലനാരിഴക്ക് നാലംഗ കുടുംബം രക്ഷപ്പെട്ടു
text_fieldsബംഗളൂരു: ബംഗളൂരുവിൽ നാലംഗ കുടുംബം താമസിക്കുന്ന വീട് തകർന്നു. ബംഗളൂരു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലാണ് സംഭവം. തലനാരിഴക്കാണ് കുടുംബം ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. വീടിന്റെ അടിത്തറക്ക് ബലക്ഷയമുണ്ടായതിനെ സംഭവമുണ്ടായത്.
വീടിന്റെ സമീപത്ത് മറ്റൊരു കെട്ടിടത്തിന്റെ പണി നടക്കുന്നുണ്ട്. ഇതാണ് വീടിന്റെ അടിത്തറ തകരുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. വീടിന്റെ ഒന്നാം നിലയിൽ ഹാൻഡ്ക്രാഫ്റ്റ് സ്ഥാപനങ്ങൾ വിൽക്കുന്ന ഒരു കടയാണ് ഉണ്ടായിരുന്നത്. രണ്ടാംനിലയിലാണ് നാലംഗ കുടുംബം താമസിച്ചിരുന്നത്.
ഒരു നിമിഷം ഭൂമികുലുക്കമുണ്ടാവുകയാണെന്നാണ് വിചാരിച്ചതെന്ന് വീട്ടിൽ താമസിക്കുകയായിരുന്നു സുശീല പറഞ്ഞു. വൈകീട്ട് ടി.വി കണ്ടുകൊണ്ടിരിക്കെ വീട് ചരിയുന്നതായി തോന്നി. വലിയ കുലുക്കവും അനുഭവപ്പെട്ടു. ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങിയതിനാൽ വലിയ അപകടമൊന്നും സംഭവിച്ചില്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷമായി തങ്ങൾ ഇവിടെയാണ് താമസിക്കുന്നതെന്ന് സുശീലയും ഭർത്താവ് കുമാറും പറഞ്ഞു. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഇനി വീട്ടിൽ താമസിക്കാനാവില്ലെന്നാണ് അറിയിച്ചതെന്നും ഇരുവരും വ്യക്തമാക്കി. അതേസമയം, വീടിന്റെ സമീപത്തെ കെട്ടിടത്തിന്റെ നിർമാണത്തിലുണ്ടായ പ്രശ്നമാണ് അടിത്തറ തകരുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

