യോഗ അധ്യാപകനായി മോദി- വിഡിയോ
text_fieldsന്യൂഡല്‍ഹി: യോഗ പരിശീലനത്തിനും പ്രചാരണത്തിനും എന്നും പ്രാധാന്യം കൽപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ‘യോഗ ഗുരു’ആയതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ൈവറലായി. മോദി യോഗാസനം പരിശീലിപ്പിക്കുന്നതിെൻറ ത്രീഡി വിഡിയോയാണ് പ്രചരിക്കുന്നത്. ‘മന് കി ബാത്ത്’ റേഡിയോ പ്രഭാഷണത്തിൽ വിഡിയോയെക്കുറിച്ച് മോദിതന്നെയാണ് വെളിപ്പെടുത്തിയത്.
അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21നെ ഒാർമിപ്പിച്ച് ‘ആരൊക്കെയോ ചേര്‍ന്ന് എന്നെ യോഗ അധ്യാപകനാക്കിയതായി’ മോദി പറഞ്ഞു. അവരുടെ സർഗസൃഷ്ടിയിൽ തയാറാക്കിയ ത്രീഡി വിഡിയോ നിങ്ങളുമായി പങ്കുെവക്കുകയാണ്. നല്ല ആരോഗ്യവും സന്തോഷവും യോഗ പ്രദാനംചെയ്യും. യോഗ ഇപ്പോൾ ബഹുജനപ്രസ്ഥാനമായി വളർന്നു. എല്ലാ വീടുകളിലും യോഗ എത്തിയിട്ടുണ്ട് - മോദി പറഞ്ഞു. പ്രതിബദ്ധതയും പരിശ്രമവുമാണ് ഇൗ വിജയത്തിനു പിന്നിൽ.
മന് കി ബാത്തിൽ ‘ഫിറ്റ് ഇന്ത്യ’പരാമർശം നടത്തിയ ഉടനെയാണ് വിഡിയോ പുറത്തുവിട്ടത്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള വിഡിയോയിൽ മറ്റു ഭാഷകളും ഉടൻ ചേർക്കും. ആരാണ് വിഡിയോ നിർമിച്ചതെന്ന വിവരം ലഭ്യമായിട്ടില്ല.
യോഗ പരിശീലിക്കുകയും സുഹൃത്തുകളെയും കുടുംബങ്ങളെയും അതിനായ പ്രേരിപ്പിക്കുകയും ചെയ്യണമെന്നും മോദി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
